Join Whatsapp Group. Join now!
Aster MIMS 10/10/2023

മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ സെന്റര്‍ ജിസിസി കമ്മിറ്റി ഭാരവാഹികള്‍

മെഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്റെ നാമധേയത്തില്‍ ഗള്‍ഫിലുള്ള ആലംപാടിയിലെ ഐഎന്‍എല്‍ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ മെഹബൂബെ മില്ലത്ത് Dubai, Gulf, UAE, Office- Bearers, Programme, Committee, Mehboobe Millath Charitable Centre GCC Committee office bearers.
ദുബൈ: (www.kasargodvartha.com 11.05.2017) മെഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്റെ നാമധേയത്തില്‍ ഗള്‍ഫിലുള്ള ആലംപാടിയിലെ ഐഎന്‍എല്‍ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ മെഹബൂബെ മില്ലത്ത് ചാരിറ്റബിള്‍ സെന്റര്‍ (മില്ലത്ത് സ്വാന്തനം) ആലംപാടി ജിസിസി കമ്മിറ്റി രൂപവത്കരിച്ചു.

ചെയര്‍മാനായി ഹനീഫ എരിയപ്പാടി (ഒമാന്‍)യെയും കണ്‍വീനര്‍ ആയി ഖാദര്‍ ബാവ ആലംപാടി (ദുബൈ) യെയും ട്രഷറര്‍ ആയി ഗഫൂര്‍ ആലംപാടി (സൗദി) യെയും തെരഞ്ഞൈടുത്തു. അഹമ്മദ് മിഹ്‌റാജ്, മൊയ്തീന്‍ എസ് എ, അബ്ബാസ് അബ്ദുല്ല എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്. മറ്റു ഭാരവാഹികള്‍: ഹാരിസ് എസ് എ എരിയപ്പാടി, മുഹമ്മദ് ദേളി, ഹാഷിം സി എം (വൈസ് ചെയര്‍മാന്മാര്‍), ഇബ്രാഹിം എരിയപ്പാടി, ഷബീര്‍ മളിയില്‍, ബദ്‌റദ്ദീന്‍ എസ് ടി (ജോയിന്‍ കണ്‍വീനര്‍മാര്‍).

 Dubai, Gulf, UAE, Office- Bearers, Programme, Committee,  Mehboobe Millath Charitable Centre GCC Committee office bearers.

സമൂഹത്തില്‍ യാതനകളും വേദനകളും അനുഭവിക്കുന്ന നിര്‍ധനരായ പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ഒരു കൈത്താങ്ങാവുക എന്നതാണ് മെഹബൂബെ മില്ലത്ത് ചാരിറ്റബിള്‍ സെന്ററിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പഞ്ഞു. പ്രവര്‍ത്തനത്തിന്റെ തുടക്കം ഈ വരുന്ന റമദാനില്‍ വിപുലമായ രീതിയില്‍ റിലീഫ് പ്രവര്‍ത്തനം നടത്തുവാന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.

പുതിയ കമ്മിറ്റിയെ റിട്ടേര്‍ണിംഗ് ഓഫീസര്‍ അഹ് മദ് മിഹ്‌റാജ് പ്രഖ്യാപിച്ചു. ഖാദര്‍ ആലംപാടി അധ്യക്ഷത വഹിച്ചു. ഗള്‍ഫിലെ വിവിധ മേഖലകളിലുള്ളവര്‍ ഓണ്‍ലൈന്‍ ആയി നടന്ന യോഗം ഹാരിസ് എരിയപ്പാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഹനീഫ എരിയപ്പടി (ഒമാന്‍), മൊയ്തീന്‍ എസ് എ, ശബീര്‍ മളിയില്‍, നിസാര്‍ പൊയ്യയില്‍, ഖാദര്‍ ചാല്‍കര, ഹാഷിം സി എ, അബ്ബാസ് അബ്ദുല്ല, ഹാരിസ് എസ് ടി, ഖലീല്‍ ചട്ടഞ്ചാല്‍, റഹീം കേറ്റത്തില്‍, ദേളി മുഹമ്മദ്, ഇബ്രാഹിം എരിയപ്പാടി, ഹമീദ് സേട്ട്, റഫീഖ് എരിയപ്പാടി, ഇര്‍ഷാദ് സി എം, റഫീഖ് മസ്‌കാന തുടങ്ങിയവര്‍ സംസാരിച്ചു. ഗഫൂര്‍ ആലംപാടി സ്വാഗതവും ബദറുദ്ദീന്‍ എസ് ടി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Dubai, Gulf, UAE, Office- Bearers, Programme, Committee,  Mehboobe Millath Charitable Centre GCC Committee office bearers.