Join Whatsapp Group. Join now!
Aster MIMS 10/10/2023

ആത്മ സംസ്‌കരണത്തിന്റെ പരിശുദ്ധ റമദാനിനെ യാചനയുടെ മാസമാവാതിരിക്കാന്‍ മഹല്ലുകള്‍ ജാഗരൂഗരാവണം: എം സി ഖമറുദ്ദീന്‍

വ്രതശുദ്ധിയുടെയും ആത്മ സംസ്‌കരണത്തിന്റെയും പരിശുദ്ധ റമദാന്‍ ചിലര്‍ യാചനയുടെ അവസരമായാണ് കാണുന്നതെന്നും സമൂഹത്തില്‍ നിരുത്സാഹപ്പെടുത്തേണ്ട ഈ പ്രവണത Dubai, KMCC, Programme, Gulf, Ramadan, Religion, Muslim-league, M.C.Khamarudheen
ദുബൈ: (www.kasargodvartha.com 27/05/2017) വ്രതശുദ്ധിയുടെയും ആത്മ സംസ്‌കരണത്തിന്റെയും പരിശുദ്ധ റമദാന്‍ ചിലര്‍ യാചനയുടെ അവസരമായാണ് കാണുന്നതെന്നും സമൂഹത്തില്‍ നിരുത്സാഹപ്പെടുത്തേണ്ട ഈ പ്രവണത ഓരോ മഹല്ലുകളും ജീവ കാരുണ്യസംഘങ്ങളും ഗൗരവമായി കണ്ട് പ്രാദേശികമായി തന്നെ സമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങളെ തിരിച്ചറിഞ്ഞ് സഹായിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടു.



ഉള്ളവന്‍ ഇല്ലാത്തവനിലേക്ക് സഹായമെത്തിക്കല്‍ ഇസ്ലാമിക ധര്‍മമാണ്. അതിനു കൃത്യമായ നിര്‍വചനങ്ങളും ഇസ്ലാം നല്‍കുന്നുണ്ട്. പക്ഷെ യാചന ഇസ്ലാം പ്രോല്‍സാഹിപ്പിക്കുന്നില്ല. വിശുദ്ധ മാസമാവുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു പോലും പഴയ പര്‍ദയും അണിഞ്ഞ് മുസ്ലിം വേഷധാരികളായി വീടുവീടാന്തരം കയറിയിറങ്ങി നമുക്കരികിലെത്തുന്നവരില്‍ പലരും ഇസ്ലാം എന്തെന്നോ റമദാന്‍ എന്തൊന്നൊ അറിയാത്തവരാണ്. ഇവരില്‍ പലരും ഇസ്ലാമികമല്ലാത്ത രീതിയില്‍ ജീവിതം നയിക്കുന്നവരുമാകും ആയതിനാല്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് സഹായം എത്തിക്കാന്‍ അതാത് മഹല്ലുകളും സംഘടനകളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഇത്തരം ചൂഷക സംഘങ്ങളെ നിലക്ക് നിര്‍ത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ കണ്ടെത്തി കാരുണ്യ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സംഘടനകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നും ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് പ്രാമുഖ്യം നല്‍കി കൊണ്ട് തന്നെ മറ്റു സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലും ദുബൈ് കെ എം സി സി കാസര്‍കോട് മണ്ഡലം നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും കാസര്‍കോട് ജനറല്‍ ആശപത്രിയില്‍ ഡയാലിസിസ് മെഷീന്‍ നല്‍കിയും ഏഴ് ബൈത്തുറഹ് മകള്‍ നിര്‍മിച്ച് നല്‍കിയും നടത്തിയ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മര്‍ഹബ യാ റമദാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ പ്രഭാഷകന്‍ ഉസ്താദ് ജുനൈദ് അംജദി ബാറഡുക്ക റമദാന്‍ സന്ദേശ പ്രഭാഷണം നടത്തി. പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ സംസ്ഥാന കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം, ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് ടി ആര്‍, സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാല്‍, എസ് കെ എസ് എസ് എഫ് ദുബൈ കാസര്‍കോട് ജില്ലാ പ്രസിഡന്റ് അസീസ് ബെള്ളൂര്‍, ജനറല്‍ സെക്രട്ടറി സുബൈര്‍ മാങ്ങാട്, ഇല്യാസ് കട്ടക്കാല്‍, ജാസിം പടന്ന, കെ എം സി സി മണ്ഡലം കമ്മിറ്റി നേതാക്കളായ അയ്യൂബ് ഉറുമി, എ ജി എ റഹ് മാന്‍, ടി കെ മുനീര്‍ ബന്താട്, ഇ ബി അഹ് മദ്, ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, കരീം മൊഗര്‍, മുനീഫ് ബദിയടുക്ക, സിദ്ദീഖ് ചൗക്കി, പഞ്ചായത്ത് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് കനിയടുക്ക, നൗഫല്‍ ചേരൂര്‍, ഹനീഫ് കുമ്പഡാജെ, മൊയ്തീന്‍ കുഞ്ഞി കാറഡുക്ക, അന്‍വര്‍ മഞ്ഞംപാറ, ഉമര്‍ മുല്ല, ഹസ്‌കര്‍ ചൂരി, സഫ്‌വാന്‍ അണങ്കൂര്‍, റസാഖ് ബദിയടുക്ക, ഷാഫി ഖാസിവളപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിക്ക് വേണ്ടി എം സി ഖമറുദ്ദീന്‍, കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എളേറ്റില്‍ ഇബ്രാഹിമിനെയും, ഉസ്താദ് ജുനൈദ് അംജദി ബാറഡുക്കയെ ദുബൈ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും ഷാള്‍ അണിയിച്ചു. മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം ദുബൈ കെ എം സി സി വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം എം സി ഖമറുദ്ദീനും, ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് ടി ആര്‍ ഹനീഫ്, ഉസ്താദ് ജുനൈദ് അംജദി ബാറഡുക്കയ്ക്കും സമര്‍പ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, KMCC, Programme, Gulf, Ramadan, Religion, Muslim-league, M.C.Khamarudheen.