Join Whatsapp Group. Join now!
Aster MIMS 10/10/2023

വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

അറുപത്തഞ്ചുകാരനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മടക്കര തുരുത്തിയിലെ പി സി രാഘവനാണ് (65) മരിച്ചത്. വ്യാഴാഴ്ച രാവിലെ കിണറില്‍ നിന്ന് വെള്ളമെടുക്കുന്നതിനിടെ Cheruvathur, Kasaragod, Kerala, News, Obituary, Man, Death, Well, Police.
ചെറുവത്തൂര്‍: (www.kasargodvartha.com 04.05.2017) അറുപത്തഞ്ചുകാരനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മടക്കര തുരുത്തിയിലെ പി സി രാഘവനാണ് (65) മരിച്ചത്. വ്യാഴാഴ്ച രാവിലെ കിണറില്‍ നിന്ന് വെള്ളമെടുക്കുന്നതിനിടെ രാഘവന്‍ തലചുറ്റി വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മത്സ്യത്തൊഴിലാളിയായ രാഘവന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റുമായ പി സി രാമന്റെ സഹോദരനാണ്. ഭാര്യ: പി വി മാധവി, മക്കള്‍: വിജിത്ത് (അബുദാബി), വിജിന, മരുമക്കള്‍: നയന (അച്ചാംതുരുത്തി), പ്രകാശന്‍ (കരിവെള്ളൂര്‍ പെരളം). മറ്റു സഹോദരങ്ങള്‍: പി സി അമ്പാടി, അച്യുതന്‍, പി സി വിശ്വംഭരന്‍ പണിക്കര്‍ (തൃക്കരിപ്പൂര്‍), ചിരുതക്കുഞ്ഞി (ചെറുവത്തൂര്‍), തങ്കമണി. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി. സംസ്‌ക്കാരം വെള്ളിയാഴ്ച നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

 Cheruvathur, Kasaragod, Kerala, News, Obituary, Man, Death, Well, Police.

Keywords: Cheruvathur, Kasaragod, Kerala, News, Obituary, Man, Death, Well, Police.