Join Whatsapp Group. Join now!
Aster MIMS 10/10/2023

വിധവയുടെ വീട്ടില്‍ സംശയസാഹചര്യത്തില്‍ കാണപ്പെട്ട നേതാവിനെ നാട്ടുകാര്‍ പിടികൂടി

വിധവയായ യുവതിയുടെ വീട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട പ്രാദേശിക നേതാവിനെ നാട്ടുകാര്‍ പിടികൂടുകയും ഇയാള്‍ സഞ്ചരിച്ച സൈക്കിള്‍ തകര്‍ക്കുകയും Nileshwaram, Leader, Natives, Bicycle, House, Woman, Caught
നീലേശ്വരം: (www.kasargodvartha.com 02.05.2017) വിധവയായ യുവതിയുടെ വീട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട പ്രാദേശിക നേതാവിനെ നാട്ടുകാര്‍ പിടികൂടുകയും ഇയാള്‍ സഞ്ചരിച്ച സൈക്കിള്‍ തകര്‍ക്കുകയും ചെയ്തു. കാഞ്ഞങ്ങാട് നീലേശ്വരം പുതുക്കൈ നരിക്കാട്ട് സ്വദേശിയായ ഭരണകക്ഷിയില്‍പെട്ട പ്രാദേശിക നേതാവിനെയാണ് പരിസരവാസികള്‍ കയ്യോടെ പിടികൂടിയത്.

ബീഡിത്തൊഴിലാളിയായ വിധവയുടെ വീട്ടില്‍ പതിവായി അസമയങ്ങളില്‍ സൈക്കിളില്‍ വരാറുള്ള നേതാവിനെ കഴിഞ്ഞ ദിവസം രാത്രിയാണ് അയല്‍വാസികള്‍ ഉറക്കമൊഴിഞ്ഞ് പിടികൂടിയത്. ഇതിനിടയില്‍ നാട്ടുകാരുടെ പിടിയില്‍ നിന്നും ഇയാള്‍ കുതറിമാറി ഓടി രക്ഷപ്പെട്ടു. ക്ഷുഭിതരായ നാട്ടുകാര്‍ നേതാവിന്റെ സൈക്കിള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു.

സ്ത്രീ വിഷയങ്ങളില്‍ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ നേതാവിനെതിരെ നേരത്തേ പാര്‍ട്ടി നടപടിയെടുത്തിരുന്നു. എന്നിട്ടും നേതാവ് വഴിവിട്ട ജീവിതം നയിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് വാഴുന്നോറടി, ഞെക്ലി, പുതുക്കൈ, ചേടിറോഡ് ഭാഗങ്ങളില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Nileshwaram, Leader, Natives, Bicycle, House, Woman, Caught.