city-gold-ad-for-blogger

വീണ്ടും പീഡനവാര്‍ത്ത; എട്ടുവയസുകാരിയെ പീഡിപ്പിച്ച അറുപതുകാരന്‍ കസ്റ്റഡിയില്‍

കാസര്‍കോട്: (www.kasargodvartha.com 17/05/2017) വെള്ളരിക്കുണ്ടില്‍ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പതിനാറുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്ത് തുടര്‍ അന്വേഷണം നടക്കുന്നതിനിടെ കാഞ്ഞങ്ങാടിനടുത്ത് മറ്റൊരു എട്ടുവയസുകാരി കൂടി പീഡനത്തിനിരയായ സംഭവം പുറത്തുവന്നു.

കുട്ടിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട കാഞ്ഞങ്ങാടിന്റെ സമീപപ്രദേശത്ത് താമസിക്കുന്ന ഗോവിന്ദനെ(60)തിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഗോവിന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗോവിന്ദന്റെ വീട്ടില്‍വെച്ചാണ് അയല്‍പക്കത്തെ കുടുംബത്തില്‍പെട്ട കൂട്ടിയെ പീഡിപ്പിച്ചത്.

വീണ്ടും പീഡനവാര്‍ത്ത; എട്ടുവയസുകാരിയെ പീഡിപ്പിച്ച അറുപതുകാരന്‍ കസ്റ്റഡിയില്‍

വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. ഉടന്‍ തന്നെ രക്ഷിതാക്കള്‍ കുട്ടിയെയും കൂട്ടി ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെത്തുകയും പരാതി നല്‍കുകയുമായിരുന്നു. കേസെടുത്ത പോലീസ് ഗോവിന്ദനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Molestation, Girl, Man, Arrest, Police, Case, Kanhangad, Again Molestation, Relative, Man arrested for molestation.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia