Join Whatsapp Group. Join now!
Aster MIMS 10/10/2023

'കലാ-കായിക-സാംസ്‌കാരിക-സന്നദ്ധത സംഘടനകള്‍ മനുഷ്യബന്ധങ്ങളെ പരിപോഷിപ്പിക്കണം'

കലാ-കായിക വിനോദങ്ങള്‍ മാനസിക ഉല്ലാസത്തിനും ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കാനും മാത്രമല്ല, മനുഷ്യ ബന്ധങ്ങളെ പരിപോഷിപ്പിക്കാനും, പാരിസ്ഥിതിക മൂല്യങ്ങളെ സംര Kasaragod, News, Sports, Arts, Club, DYSP, Panchayath-Member, Mallam, Jersey.
കാസര്‍കോട്: (www.kasargodvartha.com 12.05.2017) കലാ-കായിക വിനോദങ്ങള്‍ മാനസിക ഉല്ലാസത്തിനും ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കാനും മാത്രമല്ല, മനുഷ്യ ബന്ധങ്ങളെ പരിപോഷിപ്പിക്കാനും, പാരിസ്ഥിതിക മൂല്യങ്ങളെ സംരക്ഷിക്കുന്നതിനും ഉതകുന്നതാകണമെന്ന് കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍ അഭിപ്രായപ്പെട്ടു.

ക്ലബ്ബുകളും സാംസ്‌കാരിക സന്നദ്ധസംഘടനകളും ലക്ഷ്യം മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ നാട് സമാധാനവും സൗഹൃദവും കൊണ്ട് സമ്പുഷ്ട മാകുമെന്നും അദ്ദേഹം പറഞ്ഞു. മല്ലം ന്യൂ സ്‌പോര്‍ട്ടിംഗ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബിന്റെ ജെഴ്‌സി മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kasaragod, News, Sports, Arts, Club, DYSP, Panchayath-Member, Mallam, Jersey.

കെ സി റഫീഖ് അധ്യക്ഷത വഹിച്ചു. നിസാം ചെറക്കാല്‍ സ്വാഗതം പറഞ്ഞു. ഷെരീഫ് കൊടവഞ്ചി, കെ സി കുഞ്ഞാമു, ഷെരീഫ് മല്ലത്ത്, ജലീല്‍ മല്ലം, സുബൈര്‍ മല്ലം, കുഞ്ഞി മല്ലം, സാബിര്‍ മല്ലം, സബാദ് പാറ, ശിബിലി ചെറക്കാല്‍, ഹാരിസ് മുണ്ടപ്പളളം, അര്‍ഷാദ് പാറ, അബ്ദുല്ല ചെറക്കാല്‍, സൈനുദ്ദീന്‍ മുണ്ടപ്പള്ളം, ഖാദര്‍ കുമ്പളത്തോട്ടി, ആഷിഫ് ചെറക്കാല്‍, കെ സി റിസ് വാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, News, Sports, Arts, Club, DYSP, Panchayath-Member, Mallam, Jersey.