Join Whatsapp Group. Join now!
Aster MIMS 10/10/2023

മജിസ്‌ട്രേട്ട് ഉണ്ണികൃഷ്ണന്റെ മരണം; സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപോര്‍ട്ട് പോലീസ് ഡി ജി പിക്ക് കൈമാറി

കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തൃശ്ശൂര്‍ സ്വദേശി വി കെ ഉണ്ണികൃഷ്ണനെ (45) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപോര്‍ട്ട് Kasaragod, Kerala, News, Death, CBI, DGP, Police, Magistrate, Unnikrishnan.
കാസര്‍കോട്:(www.kasargodvartha.com 21.05.2017) കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തൃശ്ശൂര്‍ സ്വദേശി വി കെ ഉണ്ണികൃഷ്ണനെ (45) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപോര്‍ട്ട് പോലീസ് ഡി ജി പിക്ക് കൈമാറി. മജിസ്‌ട്രേറ്റിന്റെ മരണത്തില്‍ സംശയമുണ്ടെന്നും ഇതിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ദളിത് സംഘടനകളും തൃശൂര്‍ മുല്ലശ്ശേരിയിലെ ജനകീയപഞ്ചായത്ത് ആക്ഷന്‍ കമ്മിറ്റിയും മുഖ്യമന്ത്രിക്കും ഡി ജി പിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും മജിസട്രേറ്റിന്റെ മരണവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് ഈ കേസില്‍ സി ബി ഐ അന്വേഷണമടക്കം പരിഗണിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍ ഡി ജി പിക്ക് റിപോര്‍ട്ട് നല്‍കിയത്.


2016 നവംബര്‍ 9ന് രാവിലെ 9.45 മണിയോടെ കാസര്‍കോട് കോടതി കോംപ്ലക്‌സിന് സമീപത്തെ ഔദ്യോഗിക വസതിയിലാണ് മജിസ്‌ട്രേറ്റിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന സഹായി ചായകഴിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. ഇയാള്‍ തിരിച്ചെത്തിയപ്പോഴാണ് മജിസ്‌ട്രേറ്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസും മറ്റും എത്തി കാസര്‍കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ചില അഭിഭാഷകര്‍ക്കൊപ്പം കര്‍ണാടക സുബ്രഹ് മണ്യയിലെ റിസോര്‍ട്ടില്‍ തങ്ങിയിരുന്ന മജിസ്‌ട്രേറ്റ് ഉണ്ണികൃഷ്ണന്‍ പിന്നീട് സുള്ള്യയില്‍ ഓട്ടോെ്രെഡവറുമായുണ്ടായ അനിഷ്ടസംഭവത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുത്ത് സുള്ള്യ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ഇദ്ദേഹത്തിനെതിരെ രണ്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷം കാസര്‍കോട്ടെത്തിയ മജിസ്‌ട്രേറ്റ് കെയര്‍വല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ആശുപത്രിയില്‍ നിന്നും  ഡിസ്ചാര്‍ജ് ചെയ്ത് വസതിയിലെത്തിയ ഉണ്ണികൃഷ്ണനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഹൈക്കോടതി മജിസ്‌ട്രേറ്റില്‍നിന്ന് വിശദീകരണം തേടുകയും ജില്ലാ ജഡ്ജില്‍ നിന്നും വിശദാംശങ്ങള്‍ തേടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍  മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിലുള്ള മനോവിഷമമായിരിക്കാം മരണത്തിനിടയാക്കിയതെന്നായിരുന്നു പോലീസിന്റെ നിഗമനം. മജിസ്‌ട്രേറ്റ് വി കെ ഉണ്ണിക്കൃഷ്ണനെതിരെ സുള്ള്യയില്‍ കേസെടുത്ത സംഭവത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ മൂന്ന് അഭിഭാഷകരെ കാസര്‍കോട് പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.

സുള്ള്യ പോലീസ് കസ്റ്റഡിയിലെടുത്ത് തന്നെ മര്‍ദ്ദിച്ചുവെന്നും ശീതള പാനീയത്തില്‍ മദ്യം കലര്‍ത്തി ബലമായി കുടിപ്പിച്ചുവെന്നും ആരോപിച്ച്  മജിസ്‌ട്രേറ്റ് ഉണ്ണിക്കൃഷ്ണന്‍ മരണത്തിനുമുമ്പ് കാസര്‍കോട് പോലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു.  ഉണ്ണികൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. കര്‍ണാടകയിലെ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് നല്‍കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഉണ്ണികൃഷ്ണന്റെ സ്വന്തം നാടായ മുല്ലച്ചേരിയിലെ പഞ്ചായത്ത് ഓഫീസില്‍ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ജനകീയ ആക്ഷന്‍ കമ്മിറ്റി വിശദീകരണയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.


Keywords: Kasaragod, Kerala, News, Death, CBI, DGP, Police, Magistrate, Unnikrishnan.