സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ പാചകവാതക വിതരണം മുടങ്ങും; വേതനവര്‍ധവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
May 1, 2017, 14:30 IST
കൊച്ചി: (www.kasargodvartha.com 01.05.2017) വേതനവര്‍ധവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്‍ പി ജി ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ പാചകവാതക വിതരണവും മുടങ്ങും.
സംസ്ഥാനത്ത് ആറ് പാചക വാതക പ്ലാന്റുകളില്‍ നിന്നുള്ള വിതരണമായിരിക്കും ചൊവ്വാഴ്ച മുതല്‍ മുടങ്ങുന്നത്. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ജീവനക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയാണുണ്ടായത്. 1500 ല്‍ കൂടുതല്‍ ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ശ്രമം തുടരുമെന്നാണ് സൂചന.
അതേസമയം സംസ്ഥാനത്ത് പാചകവാതക വില കുറയുകയും ചെയ്തു. സബ്‌സിഡിയുള്ള സിലിണ്ടറിന് 91 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 96 രൂപ 50 പൈസയുമാണ് കുറഞ്ഞത്. ആഗോളതലത്തില്‍ എല്‍ പി ജിയുടെയും ക്രൂഡ് ഓയിലിന്റെയും വില കുറഞ്ഞതാണ് പാചകവാതക വില കുറയാന്‍ കാരണം. പുതുക്കിയ നിരക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, LPG, Gas, Price, Strike. Labourers, Monday, State, Kerala, Crude Oil, Gas Cylinder, Truck, Drivers, Salary.