Join Whatsapp Group. Join now!
Aster MIMS 10/10/2023

മത്സ്യലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് ഗുരുതരം

കാസര്‍കോട്: (www.kasargodvartha.com 08/05/2017) സംസ്ഥാനപാതയില്‍ ചെമ്മനാട്ട് മത്സ്യലോറികള്‍ കൂട്ടിയിടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 1.45 മണിയോടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന മത്സ്യലോറിയും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മല്‍സ്യലോറിയും ചെമ്മനാട് റോഡിലെ ഡിവൈഡറിനടുത്താണ് കൂട്ടിയിടിച്ചത്.

ചെറിയ ലോറി വലിയ ലോറിയുടെ അടിയിലേക്ക് കയറിയ നിലയിലാണ്. ഒരു ലോറിയുടെ നിയന്ത്രണം വിട്ടതാണ് മറ്റേ വാഹനവും അപകടത്തില്‍പെടാനിടയാക്കിയത്. വാഹനങ്ങളുടെ വേഗത കുറക്കുന്നതിനാണ് ഇവിടെ ഡിവൈഡര്‍ സ്ഥാപിച്ചത്. അപകടത്തില്‍ രണ്ടുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Kasaragod, Chemnad, Accident, Fish Lorry, Injured, Kanhangad, Hospital, Divider, Drivers.

Kasaragod, Chemnad, Accident, Fish Lorry, Injured, Kanhangad, Hospital, Divider, Drivers

Kasaragod, Chemnad, Accident, Fish Lorry, Injured, Kanhangad, Hospital, Divider, Drivers

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Chemnad, Accident, Fish Lorry, Injured, Kanhangad, Hospital, Divider, Drivers, Lorry accident in Chemnad; Drivers injured.