Join Whatsapp Group. Join now!
Aster MIMS 10/10/2023

വാഗമണ്ണില്‍ വീണ്ടും ഭൂമി കൈയേറ്റം; 40 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതായി ആരോപണം

വാഗമണ്ണില്‍ വീണ്ടും ഭൂമി കൈയേറിയതായി റിപ്പോര്‍ട്ട് Idukki, Wagamon, Land, Acquisition, Government, BJP
ഇടുക്കി: (www.kasargodvartha.com 04.05.2017) വാഗമണ്ണില്‍ വീണ്ടും ഭൂമി കൈയേറിയതായി റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളിയിലെ തങ്ങള്‍പാറ വന്‍മലയില്‍ 40 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതായും ആരോപണമുയരുന്നു.

ഇടുക്കിയിലെ വിവാദ കൈയേറ്റ കുടുംബമായ വെള്ളൂക്കുന്നേല്‍ കുടുംബത്തിലെ ജോസഫ് വെള്ളൂക്കുന്നേലിന്റെ മകന്‍ പി ജെ ജേക്കബ് എന്നയാള്‍ ആറേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതായാണ് ആരോപണമുയര്‍ന്നത്. വ്യത്യസ്ഥ സര്‍വേ നമ്പറുകളിലായി വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് ഭൂമി കൈയേറിയിരിക്കുന്നത്. ഇവിടെ മലയിടിച്ച് അങ്ങോട്ടുമിങ്ങോട്ടും റോഡ് നിര്‍മിക്കുന്ന ജോലികളും നടന്നുവരികയാണ്.

Idukki, Wagamon, Land, Acquisition, Government, BJP, Road, Hill, Tahsildar, Kanjirappally, State, Opinio, Resort, Notice.

കൂട്ടിക്കല്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 79 ല്‍ വരുന്ന റീ സര്‍വേ നമ്പരുകള്‍ 73, 71, 74, 1 തുടങ്ങിയ പ്രദേശങ്ങളിലാണ് സര്‍ക്കാര്‍ ഭൂമി കൈയേറിയത്. എന്നാല്‍ തങ്ങള്‍പാറയില്‍ കൈയേറ്റമുണ്ടായിട്ടില്ലെന്നാണ് കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ അഭിപ്രായപ്പെട്ടത്. പൂവരണി ദേവസ്വത്തിന്റെ സ്ഥലമായിരുന്ന ഇവിടെ മലയിടിച്ച് നടത്തുന്ന റോഡ് നിര്‍മാണത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

അതേ സമയം ബുധനാഴ്ച രാവിലെ ബി ജെ പി പ്രവര്‍ത്തകര്‍ തങ്ങള്‍പാറയിലെ അനധികൃത റിസോര്‍ട്ട് നിര്‍മാണസ്ഥലത്ത് മാര്‍ച്ച് നടത്തുകയും അനധികൃതമായി നിര്‍മിച്ച സംരക്ഷണവേലിയും ഗേറ്റും പൊളിച്ചുമാറ്റുകയും ചെയ്തു. കൈയേറ്റമൊഴിപ്പിക്കാന്‍ മൂന്നാറില്‍ കാണിക്കുന്ന ഉത്സാഹം സി പി ഐ വാഗമണില്‍ കാണിക്കാത്തത് വ്യക്തികളെ സംരക്ഷിക്കുന്നതിനാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Idukki, Wagamon, Land, Acquisition, Government, BJP, Road, Hill, Tahsildar, Kanjirappally, State, Opinio, Resort, Notice.