city-gold-ad-for-blogger

പി എച്ച് സി ലാബ് അടച്ചിട്ട് മൂന്ന് മാസം പിന്നിട്ടു: എച്ച് എം സി കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം

ബദിയടുക്ക:(www.kasargodvartha.com 12/05/2017) എന്‍മകജെ പഞ്ചായത്തിലെ പെര്‍ളയിലുള്ള പി എച്ച് സിയില്‍ ലാബ് അടച്ചിട്ട് മൂന്ന് മാസം പിന്നിട്ടു. പഞ്ചായത്ത് ഭരണ സമിതിയുടെയും പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായുള്ള എച്ച് എം സി കമ്മിറ്റിയുടെയും കാര്യക്ഷമമായ ഇടപെടല്‍ ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് ആക്ഷേപം. നേരത്തെ കരാര്‍ അടിസ്ഥാനത്തില്‍ ഉണ്ടായിരുന്ന ലാബ് ടെക്‌നീഷ്യന്‍ 2017 ജനുവരി 31ന് പ്രസവത്തെ തുടര്‍ന്ന് ലീവ് ആവശ്യപ്പെട്ട് നല്‍കാത്തതിനാല്‍ ജോലി ഒഴിവാക്കി പോയതോടെ ലാബ് അടച്ചിടേണ്ട സ്ഥിതി വന്നു.

എന്നാല്‍ പകരം നിയമിക്കാന്‍ ഭരണ സമിതിയോ എച്ച് എം സി കമ്മിറ്റിയോ ആവശ്യമായ നടപടി സ്വീകരിക്കാത്തതാണ് രോഗികളെ വലക്കുന്നത്. ലാബിന്റെ ആവശ്യത്തിനായി എത്തുന്ന രോഗികള്‍ അടച്ചിട്ട മുറിയെ കണ്ട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബിലേക്ക് വന്‍ തുക നല്‍കി പോകേണ്ട സ്ഥിതിയാണ്. ഇതി സാധാരണക്കാരെ ഏറെ ആശങ്കയിലാക്കുന്നു. 20 വര്‍ഷം മുമ്പാണ് പി എച്ച് സിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ പ്രത്യേക താല്‍പര്യ പ്രകാരം 2015 ജൂലൈയിലാണ് ലാബ് പ്രവര്‍ത്തനം ആരംഭിച്ചത്. പഞ്ചായത്തിന്റെ ഓണ്‍ ഫണ്ട് പ്രൊജക്ട് ഇതിനായി മാറ്റി വെച്ച് പ്രതിമാസം 10,000 രൂപ ലാബ് ടെക്‌നീഷ്യന് ശമ്പളം നല്‍കി വന്നിരുന്നു.

പി എച്ച് സി ലാബ് അടച്ചിട്ട് മൂന്ന് മാസം പിന്നിട്ടു: എച്ച് എം സി കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം


രോഗികളില്‍ നിന്നു ഈടാക്കുന്ന ചെറിയ തുക എച്ച് എം സി കമ്മിറ്റിക്കും ലഭിക്കും. ദിവസത്തില്‍ ശരാശരി 50 ഓളം രോഗികള്‍ എത്തുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ബുധനാഴ്ച ദിവസങ്ങളില്‍ ഷുഗര്‍ പരിശോധിക്കാനെത്തുന്നവരുടെ വര്‍ധനവ് ഇതിനു പുറമെയാണ്. എന്‍ഡോസള്‍ഫാന്‍ മേഖല കൂടിയായ എന്‍മകജെയില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വന്ന ലാബ് അടച്ചിടേണ്ട സ്ഥിതി വന്നത് ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബുകള്‍ക്ക് അവസരമുണ്ടാക്കി കൊടുക്കുന്ന നടപടിയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

മഴക്കാലം തുടങ്ങുന്നതിന് മുമ്പ് പകര്‍ച്ചവ്യാദി പനികളും പടരുന്ന മേഖലയില്‍ ലാബ് തുറക്കാന്‍ അധികാരികള്‍ ശ്രമം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം ലാബ് ടെക്‌നീഷ്യന്റെ യോഗ്യതയെ പറ്റിയും ലാബിന്റെ പ്രവര്‍ത്തിയെ പറ്റിയും ചില സാങ്കേതിക ക്ലാരിഫിക്കേഷന്‍ ആവശ്യമാണെന്നും അതിനായി ബന്ധപ്പെട്ട ഓഫീസിലേക്ക് കത്ത് നല്‍കിയതായും മെഡിക്കല്‍ ഓഫീസര്‍ ഋഷികേശ് പറഞ്ഞു. ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് തടസമെന്നും ഡി എം ഒക്കും മെഡിക്കല്‍ ഓഫീസര്‍ക്കും ഇത് സംബന്ധിച്ച് കത്ത് നല്‍കിയതായും പഞ്ചായത്ത് പ്രസിഡന്റ് രൂപാവാമി ആര്‍ ഭട്ട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, News, Badiyadukka, Enmakaje, PHC, Panchayath, Perla, Lab, medical officer, Lab closed in last 3 months.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia