തിരുവനന്തപുരം: (www.kasargodvartha.com 03.05.2017) ഇരട്ടഡ്യൂട്ടി ഒഴിവാക്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് സമരത്തില്‍ പങ്കെടുക്കുന്ന കെ എസ് ആര്‍ ടി സി ജീവനക്കാരെ പിരിച്ചുവിടും. അവശ്യസേവന പരിപാലന നിയമപ്രകാരമാണ് സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാരെ പിരിച്ചുവിടുന്നത്.
ഇരട്ടഡ്യൂട്ടി ഒഴിവാക്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതലാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി ചൊവ്വാഴ്ച സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ജീവനക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് രാത്രികാലഡ്യൂട്ടി ഒഴിവാക്കുകയും സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. തിരക്ക് കൂടുതലുളള സമയത്തേക്ക് രാത്രി ഏഴുമണി മുതല്‍ രാവിലെ ഏഴുമണി വരെ ഒരു ഷിഫ്റ്റുകൂടി ഏര്‍പ്പെടുത്തുകയും ഇതില്‍ ഒരേ ജീവനക്കാരെത്തന്നെ തുടര്‍ച്ചയായി നിയോഗിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
തൊഴിലാളിസംഘടനകള്‍ ഈ തീരുമാനം അംഗീകരിച്ചിരുന്നുവെങ്കിലും ഒരുവിഭാഗം ജീവനക്കാര്‍ തീരുമാനം തള്ളി സമരം തുടരുകയായിരുന്നു. തൊഴിലാളി സംഘടനകളുടെ പിന്തുണയില്ലാതെയാണ് ഇപ്പോള്‍ സമരം തുടരുന്നത്. സമരക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് എം ഡി എം.ജി. രാജമാണിക്യം അറിയിച്ചു.
അതേ സമയം ബസ് തടയുന്നവരെ നീക്കം ചെയ്യുന്നതിനായി പോലീസ് സഹായം തേടാനും ഡ്യൂട്ടി ബഹിഷ്‌കരിക്കുന്നവരുടെ വിവരം ചീഫ് ഓഫീസിലേക്ക് റിപ്പോര്‍ട്ടുചെയ്യാനും ഡിപ്പോ മോധാവിമാര്‍ക്ക നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. സമരം നേരിടുന്നതിനായി മാനേജ്‌മെന്റ് വാഹന സര്‍വീസ് സെന്ററുകളുടെ സഹായം തേടുകയും ടാറ്റ, അശോക് ലൈലന്‍ഡ് സര്‍വീസ് സെന്ററുകള്‍ ജീവനക്കാരെ നല്‍കുവാന്‍ തീരുമാനിക്കുകയും ചെയ്തു.
ദീര്‍ഘദൂര ബസുകള്‍ മുടങ്ങുന്നത് തടയാന്‍ എം ഡി രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി നടന്ന യോഗം തീരുമാനിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: KSRTC will dismiss employees who continues strike
Keywords: Thiruvananthapuram, KSRTC, Bus, Strike, Minister, Driver, Police, Report, Meeting, Transport, Journey, Vehicle Service, Help, Decision, Action.