കാസര്‍കോട്: (www.kasargodvartha.com 10/05/2017) കെ എസ് ഇ ബിയുടെ വാഹനം വിജിലന്‍സിന്റെ ബോര്‍ഡ് വെച്ച് ജില്ലയിലുടനീളം കറങ്ങുന്നു. ഉദുമ പാലക്കുന്നിലെ ഒരു വീടിന് മുന്‍വശത്ത് വിജിലന്‍സിന്റെ ബോര്‍ഡു വെച്ച വാഹനം നിര്‍ത്തിയിട്ടതു കണ്ടപ്പോള്‍ പരിസരവാസികള്‍ ജില്ലാ കോടതിക്കു സമീപത്തുള്ള വിജിലന്‍സ് ഡിവൈഎസ്പിയോട് വിളിച്ചു കാര്യമന്വേഷിച്ചു.
അവരുടെ മുന്നു വാഹനങ്ങളും ആസ്ഥാനത്തുണ്ടെന്ന മറുപടി ലഭിച്ചതോടെ ആളുകള്‍ അങ്കലാപ്പിലായി. വിശദമായി അന്വേഷിച്ചപ്പോഴാണ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ആന്റി തെഫ്റ്റ് സ്‌ക്വാഡിന്റെ വാഹനമാണ് വിജിലന്‍സിന്റെ ബോര്‍ഡുവെച്ച് കറങ്ങുന്നതെന്ന് വ്യക്തമായത്.
കെ എസ് ഇ ബി എന്ന് ബോര്‍ഡില്‍ രേഖപ്പെടുത്താതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ കെ എസ് ഇ ബി വാഹനം ഓടുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഇക്കാര്യം കെ എസ് ഇ ബിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ബോര്‍ഡില്‍ ഭേദഗതികള്‍ വരുത്താന്‍ തയ്യാറാവാത്തതില്‍ വിജിലന്‍സ് ഡിവൈഎസ്പി അതൃപ്തി രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Vehicle, Vigilance, Uduma, Court, DYSP, Electricity, KSEB, KSEB's vehicle displays vigilance name board.