Join Whatsapp Group. Join now!
Aster MIMS 10/10/2023

കൊല്ലം സ്വദേശി കടവരാന്തയില്‍ മരിച്ച നിലയില്‍

കൊല്ലം സ്വദേശിയെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്ന കൊല്ലം സ്വദേശിയായ വിജയനെയാണ് കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷന് Bekal, Obituary, Police, Kerala, Kasaragod, Palakunnu, Dead body, Kollam District, Vijayan
ബേക്കല്‍: (www.kasargodvartha.com 30.05.2017) കൊല്ലം സ്വദേശിയെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്ന കൊല്ലം സ്വദേശിയായ വിജയനെയാണ് കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷന് സമീപത്തെ കടവരാന്തയില്‍ ചൊവ്വാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കറുപ്പും വെളുപ്പും നിറത്തിലുള്ള ഡിസൈനുള്ള ഫുള്‍കൈ ഷര്‍ട്ടും പച്ചക്കരയുള്ള കാവുമുണ്ടുമാണ് വേഷം. മെലിഞ്ഞ ശരീര പ്രകൃതം. മുകള്‍ വരിയിലെ മൂന്ന് പല്ലുകള്‍ ഇളകി പോയിട്ടുണ്ട്. അസുഖത്തെ തുടര്‍ന്ന് മരിച്ചതാകാമെന്നാണ് സംശയിക്കുന്നത്.

മരിച്ചയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ബേക്കല്‍ പോലീസുമായി ബന്ധപ്പെടണം. നമ്പര്‍: 04672236224, 9497980916.

Kollam native found dead

ശ്രദ്ധിക്കുക:
സാധാരണ രീതിയില്‍ ഇത്തരം ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതുപോലുള്ളവ ദയവായി ലോലഹൃദയങ്ങള്‍ക്ക് ഷെയര്‍ ചെയ്യുകയോ കൈമാറുകയോ അരുത്.
-ടീം കാസര്‍കോട് വാര്‍ത്ത
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bekal, Obituary, Police, Kerala, Kasaragod, Palakunnu, Dead body, Kollam District, Vijayan.