city-gold-ad-for-blogger

കേരള മുസ്ലിം ജമാഅത്ത് റമദാന്‍ ക്യാമ്പയിന്‍ പ്രഖ്യാപനമായി

കാസര്‍കോട്: (www.kasargodvartha.com 16/05/2017) വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമദാന്‍ ക്യാമ്പയിന്‍ ജില്ലാ പ്രഖ്യാപന സംഗമം സുന്നി സെന്ററില്‍ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

കേരള മുസ്ലിം ജമാഅത്ത് റമദാന്‍ ക്യാമ്പയിന്‍ പ്രഖ്യാപനമായി


ക്യാമ്പയിന്‍ ഭാഗമായി ജില്ലയിലെ 50 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ പ്രഭാഷണവും 400 യൂണിറ്റ് കേന്ദ്രീകരിച്ച് അഞ്ച് കോടി രൂപയുടെ സാന്ത്വന പ്രവര്‍ത്തനങ്ങളും നടത്താന്‍ തീരുമാനിച്ചു. യൂണിറ്റുകളില്‍ റമദാന്‍ മുന്നൊരുക്ക സംഗമങ്ങളും ഖുര്‍ആന്‍ പാഠശാലയും ബദര്‍ സ്മരണയും, സര്‍ക്കിള്‍ കേന്ദ്രീകരിച്ച് ഇഫതാര്‍ മീറ്റ്, ഡ്രൈവേഴ്‌സ് സംഗമം എന്നിവയും സംഘടിപ്പിക്കും. ജില്ലയിലെ 12 സോണുകളില്‍ തര്‍ബിയത്ത് സംഗമങ്ങളും ഡിവിഷനില്‍ ബദര്‍ സ്മൃതി സംഗമവും ജില്ലാതല പ്രഫഷനല്‍ മീറ്റും നടക്കും.

കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അഷ്‌റഫ് സഅദി ആരിക്കാടി, ചിത്താരി അബ്ദുല്ല ഹാജി, ഹകീം ഹാജി കളനാട്, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Meeting, Ramadan, Programme, Inauguration.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia