city-gold-ad-for-blogger

കെ എം സി സി ബൈത്തുറഹ് മ സമര്‍പ്പണം 19ന് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും

ദുബൈ: (www.kasargodvartha.com 14/05/2017) ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മധൂര്‍ പഞ്ചായത്തിലെ ഉളിയത്തടുക്കയില്‍ നിര്‍മിച്ച ബൈത്തുറഹ് മയുടെ താക്കോല്‍ദാനം 19ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും. വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ തണലായി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലും ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി, മുസ്ലിം ലീഗ് മണ്ഡലം - പഞ്ചായത്ത് കമ്മിറ്റി മുഖേനയാണ് വീട് നിര്‍മിച്ച് നല്‍കുന്നത്.

കെ എം സി സി ബൈത്തുറഹ് മ സമര്‍പ്പണം 19ന് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും

ചടങ്ങില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെ എം സി സി, എം എസ് എഫ്, എസ് ടി യു നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മണ്ഡലം കമ്മിറ്റി നിര്‍മിച്ച് നല്‍കുന്ന അഞ്ചാമത്തെ വീടാണ് മധൂര്‍ പഞ്ചായത്തിലെ ഉളിയത്തടുക്കയില്‍ പൂര്‍ത്തിയായത്. നാലു വീടുകള്‍ പണി പൂര്‍ത്തീകരിച്ച് അവകാശികള്‍ക്ക് നേരത്തെ കൈമാറിയിരുന്നു. ആദ്യത്തെ വീട് ബദിയടുക്കയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രണ്ടാമത്തെ വീട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മൂന്നാമത്തെ വീട് ചെങ്കള പഞ്ചായത്തില്‍ ബഷീര്‍ അലി ശിഹാബ് തങ്ങളും നാലാമത്തെ വീട് നഗരസഭയില്‍ യഹ് യ തളങ്കരയുമാണ് അവകാശികള്‍ക്ക് സമര്‍പ്പിച്ചത്.

ആറാമത്തെ വീട് കുംബഡാജയിലും ഏഴാമത്തെ വീട് കാറഡുക്കയിലും അന്തിമഘട്ടത്തിലാണ്. ബെള്ളൂര്‍ പഞ്ചായത്തിന് അനുവദിച്ച എട്ടാമത്തെ വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം മെയ് മാസത്തില്‍ തന്നെ നടത്തുമെന്നും പ്രസിഡന്റ്് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു. പ്രസിഡന്റ്് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, മറ്റുഭാരവാഹികളായ സലീം ചേരങ്കൈ, ഇ ബി അഹ് മദ് ചെടേക്കാല്‍, ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, കരീം മൊഗ്രാല്‍പുത്തൂര്‍, സത്താര്‍ ആലംപാടി, റഹീം നെക്കര, മുനീഫ് ബദിയടുക്ക, സിദ്ദീഖ് ചൗക്കി, റഹ് മാന്‍ പടിഞ്ഞാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

നാട്ടിലുള്ള മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരും ബൈത്തുറഹ് മ സമര്‍പണ ചടങ്ങില്‍ പങ്കെടുക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് നാട്ടിലുള്ള ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സലീം ചേരങ്കൈ, റഹ് മാന്‍ പടിഞ്ഞാര്‍, മുനീഫ് ബദിയടുക്ക എന്നിവരുമായി ബന്ധപ്പെടണമെന്നും സലാം കന്യപ്പാടി, പി ഡി നൂറുദ്ദീന്‍, ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു. നമ്പര്‍: 9562555707, 9961192980.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, House, Dubai-KMCC, Panchayath, Uliyathaduka, Muslim-league, Secretary, Panakkad shihab thanghal.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia