Join Whatsapp Group. Join now!
Aster MIMS 10/10/2023

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കീഴില്‍ സമസ്ത മേഖലകളും തകര്‍ന്നു കൊണ്ടിരിക്കുന്നു: ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍

കേരളത്തിലെ ഇടത് വലത് മുന്നണികള്‍ അന്തമായ രാഷ്ട്രീയം വേവിച്ച് വിളമ്പുകയാണ് ചെയ്യുന്നതെന്ന് ബി എം എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഉണ്ണിക്കൃഷ്ണന്‍ Kasaragod, News, Kerala, Political Party, BMS, Inauguration, Unnikrishnan Unnithan.
കാസര്‍കോട്: (www.kasargodvartha.com 13.05.2017) എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടത് പക്ഷ സര്‍ക്കാറിന്റെ കീഴില്‍ സമസ്ത മേഖലകളും തകര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ബി എം എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് സംഘ് സംസ്ഥാന സമ്മേളനം കാസര്‍കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഇടത് - വലത് മുന്നണികള്‍ അന്തമായ രാഷ്ട്രീയം വേവിച്ച് വിളമ്പുകയാണ് ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ കൂടെ പുരോഗതിയുമുണ്ട്. കേരളത്തില്‍ രാഷ്ട്രീയം മാത്രമേയുള്ളു പുരോഗതിയുടെ കാര്യത്തില്‍ പിന്നിലാണ്. പുരോഗതിയുടെ കാര്യത്തില്‍ സംസ്ഥാന താല്‍പര്യം വലിയൊരു ഘടകമാണ്. കേരളത്തില്‍ വരാന്‍ പോകുന്ന തലമുറയെങ്ങനെ ഉപജീവനമാര്‍ഗം കണ്ടെത്തുമെന്ന വലിയ ആശങ്ക നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



കെ എം സി എസ് എസ് സംസ്ഥാന പ്രസിഡന്റ് കെ ആര്‍ മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ ജി ഒ സംഘ് സംസ്ഥാന സെക്രട്ടറി ബി ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധിയായി 12 വര്‍ഷം പൂര്‍ത്തിയാക്കിയ കാസര്‍കോട് നഗരസഭ പ്രതിപക്ഷ നേതാവ് പി രമേശിനെ ചടങ്ങില്‍ ആദരിച്ചു. ബി എം എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി മുരളീധരന്‍, കെ എം സി എസ് എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ മോഹനന്‍, ജനറല്‍ സെക്രട്ടറി പി കെ സാബു, സെക്രട്ടറി പ്രമേദ് പിള്ള, ട്രഷറര്‍ പി അനില്‍കുമാര്‍, സംഘടനാ സെക്രട്ടറി സോമന്‍ നമ്പ്യാര്‍, സമിതിയംഗങ്ങളായ കെ ദേവദാസ്, ബാബു ലൂയീസ്, സ്വാഗത സംഘം ജനറല്‍ കണ്‍വിനര്‍ കെ കുസുമാകറ റാവു, ബി എം എസ് സംസ്ഥാന സംഘടനാ കാര്യദര്‍ശി സി വി രാജേഷ് എന്നിവര്‍ സംസാരിച്ചു. നിരീഷ്‌കുമാര്‍, രാജന്‍, മണികണ്ഠന്‍ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു.

 Kasaragod, News, Kerala, Political Party, BMS, Inauguration, Unnikrishnan Unnithan.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Kerala, Political Party, BMS, Inauguration, Unnikrishnan Unnithan.