Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍

മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം Kasaragod, Merchant-association, Inauguration, President, Bearers, Harthal, New bus stand.
കാസര്‍കോട്: (www.kasargodvartha.com 02.05.2017) മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം എ കെ മൊയ്തീന്‍ കുഞ്ഞിയുടെ അധ്യക്ഷതയില്‍ വ്യാപാര ഭവനില്‍ ചേര്‍ന്നു. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലിനെതിരെ മെയ് നാലാം തീയ്യതി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പു മര ചുവട്ടില്‍ ജില്ലാ കമ്മിറ്റി നടത്തുന്ന ഉപവാസം വിജയിപ്പിക്കാന്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

കെ വി വി ഇ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ അഹ് മദ് ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു. നെഹീം അങ്കോല പ്രവര്‍ത്തന റിപോര്‍ട്ടും ബഷീര്‍ കല്ലങ്കാടി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംഘടനാ നേതാക്കളായ ജോസ് തയ്യില്‍, മാഹിന്‍ കോളിക്കര, പൈക്ക അബ്ദുല്ല കുഞ്ഞി, എ എ അസീസ്, ടി എ ഇല്യാസ്, മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി എ കെ മൊയ്തീന്‍ കുഞ്ഞി പ്രസിഡന്റായും കെ നാഗേഷ് ഷെട്ടി ജനറല്‍ സെക്രട്ടറിയായും ബഷീര്‍ കല്ലങ്കടി ട്രഷററായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ബി എം അബ്ദുല്‍ കബീര്‍, നെഹീം അങ്കോല, കെ ദിനേശും, സെക്രട്ടറിമാരായി മുഹമ്മദ് റഫീഖ് ടി ഇ, ശശിധരന്‍ കെ, അന്‍വര്‍ ടി എ എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു. യോഗത്തില്‍ കെ നാഗേഷ് ഷെട്ടി സ്വാഗതവും കെ ദിനേശ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kasaragod, Merchant-association, Inauguration, President, Bearers, Harthal, New bus stand.