Join Whatsapp Group. Join now!
Aster MIMS 10/10/2023

'ആരോഗ്യവും സൗഹൃദവും' ഗുഡ്‌മോണിങ് കാസര്‍കോട് മാരത്തണ്‍ ഞായറാഴ്ച

ഗുഡ്‌മോണിങ് കാസര്‍കോട് സംഘടിപ്പിക്കുന്ന കാസര്‍കോട് മാരത്തണ്‍- 2017 മെയ് ഏഴിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താളിപ്പടുപ്പ് മൈതാനം മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ സ്‌ Kasaragod, Kerala, News, Health, Programme, Meet, Marathon, Run, Race.
കാസര്‍കോട്: (www.kasargodvartha.com 05.05.2017) ഗുഡ്‌മോണിങ് കാസര്‍കോട് സംഘടിപ്പിക്കുന്ന കാസര്‍കോട് മാരത്തണ്‍- 2017 മെയ് ഏഴിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താളിപ്പടുപ്പ് മൈതാനം മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയം വരെയാണ് മാരത്തണ്‍. ആരോഗ്യവും സൗഹൃദവും എന്ന സന്ദേശവുമായാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ പങ്കെടുക്കും.

പുരുഷ, വനിത വിഭാഗത്തിലാണ് മത്സരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവര്‍ക്ക് 10,000, 5000, 3000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കും. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കും പ്രത്യേക സമ്മാനം നല്‍കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും മെഡലും ജേഴ്‌സിയും നല്‍കും. പങ്കെടുക്കുന്നവര്‍ ഏഴിന് രാവിലെ അഞ്ചിന് താളിപ്പടുപ്പ് മൈതാനിയിലെത്തി രജിസ്റ്റര്‍ ചെയ്യണം. 6.30ന് രജിസ്‌ട്രേഷന്‍ നിര്‍ത്തും. രജിസ്‌ട്രേഷന്‍ ഫീസില്ല. ഏഴ് മണിക്ക് മാരത്തണ്‍ ആരംഭിക്കും. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും.

മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 8.30ന് നടക്കുന്ന സമാപനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ വ്യോമസേന ഫുട്‌ബോള്‍ ടീമം അംഗമായിരുന്ന, 1965, 1971 ഇന്ത്യാ- പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത അല്‍ത്താഫ് ഹുസൈന്‍, അന്തര്‍ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷരീഫ്, കേരള രഞ്ജി ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് അസറുദ്ദീന്‍, ബുള്ളറ്റില്‍ 15 ദിവസം കൊണ്ട് 2300 കിലോമീറ്റര്‍ ഹിമാലയന്‍ ഒഡീസി യാത്ര നടത്തിയ ആദ്യത്തെ കേരള വനിത പി എന്‍ സൗമ്യ, മലേഷ്യയില്‍ നടന്ന ത്രോബോള്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം അംഗമായ എം യഷ്മിത എന്നിവരെ ആദരിക്കും.

എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്തംഗം കെ ശ്രീകാന്ത്, ജില്ലാ പ്ലീഡര്‍ അഡ്വ. പി വി ജയരാജന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. ഫോണ്‍: 9446673961, 9446981133. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഹാരിസ് ചൂരി, കണ്‍വീനര്‍ ബാലന്‍ ചെന്നിക്കര, ട്രഷറര്‍ എ വി പവിത്രന്‍ മാസ്റ്റര്‍, മുഹമ്മദ് ഹാഷിം, ഫസല്‍ റഹ് മാന്‍ മദീന, റയീസ് കെജി2 എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kasaragod, Kerala, News, Health, Programme, Meet, Marathon, Run, Race.