Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉത്തരമേഖലാ കബഡി; എ കെ ജി ഓരിക്ക് കിരീടം

കോണ്‍ഗ്രസ് നേതാവ് കെ വെളുത്തമ്പുവിന്റെ ഒന്നാം ചരമ വാര്‍ഷികാചരണത്തിന്റെ ഭാഗമായി കെ വെളുത്തമ്പു ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഉത്തരമേഖലാ Kabadi-tournament, Trikaripure, Sports, Inauguration, Winners, Congress, Memorial, K Veluthambu.
കെ വെളുത്തമ്പു ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കബഡി ഫെസ്റ്റില്‍ ആവേശം വാനോളം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 29.05.2017)
കോണ്‍ഗ്രസ് നേതാവ് കെ വെളുത്തമ്പുവിന്റെ ഒന്നാം ചരമ വാര്‍ഷികാചരണത്തിന്റെ ഭാഗമായി കെ വെളുത്തമ്പു ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഉത്തരമേഖലാ സീനിയര്‍ കബഡി ഫെസ്റ്റില്‍ ഓരി എ കെ ജി ക്ലബ്ബ് ജേതാക്കളായി. ഉത്തര കേരളത്തിലെ 21 പ്രമുഖ ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കുണിയന്‍ സൂദ്യോദയയെയാണ് പരാജയപ്പെടുത്തിയത്.


തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കബഡി ഫെസ്റ്റ് മുന്‍ ഇന്ത്യന്‍ കബഡി താരം മനോജ് അച്ചാംതുരുത്തി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. കെ കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി വി കണ്ണന്‍, കെ വി മുകുന്ദന്‍, ബ്ലോക്ക് പഞ്ചായത്തംഗം സി രവി, കെ വി വിജയന്‍, തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ വി ജതീന്ദ്രന്‍, മാനേജിംഗ് ഡയറക്ടര്‍ കെ ശശി, ജനറല്‍ കണ്‍വീനര്‍ കെ പി ജയദേവന്‍, കെ അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

കബഡി അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എ രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം പി വി പത്മജ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ റീത്ത, പഞ്ചായത്തംഗം എ കെ നളിനി, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ ടി വി ബാലകൃഷ്ണന്‍, ഡോ. വി രാജീവന്‍, ഇബ്രാഹിം തട്ടാണിച്ചേരി, ടി വി ബാലന്‍, കെ പി സുരേശന്‍, രാജീവന്‍ ഒളവറ, ടി സുരേഷ്, കെ യു രാമദാസ്, കെ വി കുഞ്ഞിരാമന്‍, ഒ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

സമാപന ചടങ്ങില്‍ കെ വെളുത്തമ്പു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. കെ കെ രാജേന്ദ്രന്‍ വിജയികള്‍ക്ക് പ്രൈസ് മണിയും ട്രോഫികളും സമ്മാനിച്ചു. ചന്തേര എസ് ഐ കെ വി ഉമേശന്‍ മുഖ്യാതിഥിയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kabadi-tournament, Trikaripure, Sports, Inauguration, Winners, Congress, Memorial, K Veluthambu.