Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതില്‍ ഭാഷാന്യൂനപക്ഷങ്ങളെ ഒഴിവാക്കണം: കെ സുരേന്ദ്രന്‍

സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതില്‍ കന്നട ഭാഷാന്യൂനപക്ഷങ്ങളെ ഒഴിവാക്കണമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇംഗ്ലീഷ് മീഡിയം Kasaragod, BJP, Leader, K.Surendran, School, Students, Malayalam, Kannada
കാസര്‍കോട്: (www.kasargodvartha.com 15.05.2017) സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതില്‍ കന്നട ഭാഷാന്യൂനപക്ഷങ്ങളെ ഒഴിവാക്കണമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. എന്നാല്‍ അത്തരം സ്‌കൂളുകളില്‍ കന്നട പഠിപ്പിക്കാനുള്ള നിയമം കൊണ്ടു വരണം.

ഭാഷ ന്യൂനപക്ഷങ്ങളുടെ മേല്‍ മലയാളം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ഭരണഘടന അനുശാസിക്കുന്ന ഭാഷ ന്യൂനപക്ഷങ്ങളുടെ അവകാശത്തെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ജില്ലയിലെ എം എല്‍ എമാര്‍ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് എതിരായ നിലപാടാണ് എടുത്തിരിക്കുന്നത്. എല്‍ ഡി എഫ് സര്‍ക്കാര്‍ കന്നടയെ നാടുകടത്താനാണ് ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, BJP, Leader, K.Surendran, School, Students, Malayalam, Kannada.