city-gold-ad-for-blogger

എസ് എസ് എല്‍ സി ഫലമറിയാന്‍ സഫലം മൊബൈല്‍ ആപ്; സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല-റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനവും ആപില്‍ ലഭ്യമാകും

തിരുവനന്തപുരം: (www.kasargodvartha.com 04.05.2017) എസ് എസ് എല്‍ സി ഫലമറിയാന്‍ സഫലം മൊബൈല്‍ ആപ് രംഗത്തെത്തുന്നു. ഐടി@സ്‌കൂളിന്റെ നേതൃത്വത്തിലാണ് ഫലം അറിയാനുള്ള മൊബൈല്‍ ആപ് സൗകര്യം ഒരുക്കിയിരിക്കുന്നത്.


എസ് എസ് എല്‍ സി ഫലപ്രഖ്യാപനം നടന്ന ഉടനെ വെബ്‌സൈറ്റിലൂടെ ഫലമറിയാമെങ്കിലും എളുപ്പത്തില്‍ ഫലമറിയാനാണ് സഫലം 2017 എന്ന പേരില്‍ മൊബൈല്‍ ആപ് സംവിധാനം ഒരുക്കിയത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും സഫലം 2017 എന്ന പേരില്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓരോ വിദ്യാര്‍ത്ഥിയുടെയും റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല-റവന്യൂജില്ലാ തലങ്ങളിലുള്ള വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോര്‍ട്ടുകളും ആപില്‍ ലഭ്യമാകും.

എസ് എസ് എല്‍ സി ഫലമറിയാന്‍ സഫലം മൊബൈല്‍ ആപ്; സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല-റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനവും ആപില്‍ ലഭ്യമാകും

ഈ വര്‍ഷം പുതുതായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയ ഒന്‍പതിനായിരത്തോളം എല്‍ പി, യു പി സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ടറിയാനുള്ള സംവിധാനമൊരുക്കുമെന്ന് ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: IT@School arranged Mobile App named Saphalam 2017 to Know SSLC Results

Keywords: Thiruvananthapuram, SSLC, Result, Mobile, Application, School, Facility, Website, Report, Playstore, Download, Broadband, Executive Director.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia