Join Whatsapp Group. Join now!
Aster MIMS 10/10/2023

സോളാര്‍ കാറുകളില്‍ ഗവേഷണവുമായ് ഐ എസ് ആര്‍ ഒ

പരിസ്ഥിതിയുമായി സൗഹൃദപരമായി ഇണങ്ങുന്ന സോളാര്‍ കാറുകളില്‍ Mumbai, Solar-Products, Car, Research, Thiruvananthapuram
മുംബൈ: (www.kasargodvartha.com 04.05.2017) പരിസ്ഥിതിയുമായി സൗഹൃദപരമായി ഇണങ്ങുന്ന സോളാര്‍ കാറുകളില്‍ ഗവേഷണം നടത്താന്‍ തയ്യാറെടുത്ത് ഐ എസ് ആര്‍ ഒ. സോളാര്‍ ഹൈബ്രിഡ് ഇലക്ട്രിക് കാറുകളുടെ നിര്‍മാണം നടത്താനാണ് ഐ എസ് ആര്‍ ഒ ശ്രമിക്കുന്നത്.

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലാണ് കാറിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ നിരവധി റോക്കറ്റുകളും സോളാര്‍ സാറ്റലൈറ്റുകളും നിര്‍മിച്ചിട്ടുണ്ടെങ്കിലും പരിസ്ഥിതി സൗഹൃദ കാറിനെ കുറിച്ചുള്ള ഗവേഷണം ഇതാദ്യമായാണ്. പ്രാദേശികമായി ലഭ്യമാവുന്ന വസ്തുക്കളുപയോഗിച്ച് കാറിന്റെ ഉല്‍പാദന ചെലവ് കുറക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

വര്‍ധിച്ച് വരുന്ന മലിനീകരണം തടയുന്നതിനായി പരിസ്ഥിതി സൗഹാര്‍ദ വാഹനങ്ങള്‍ നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടാണ് ഐ എസ് ആര്‍ ഒയെ ഇത്തരമൊരു പുതിയ പ്രൊജക്ടിലേക്ക് നയിച്ചത്. ലിഥിയം അയണ്‍ ബാറ്ററികളായിരിക്കും കാറില്‍ ഉപയോഗിക്കുന്നതെന്നാണ് സൂചന. എന്നാല്‍ അതേ സമയം കാറിന്റെ മുകളില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കുക എന്നതാണ് പ്രധാന വെല്ലുവിളി എന്നാണ് ഐ എസ് ആര്‍ ഒ വ്യക്തമാക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Mumbai, Solar-Products, Car, Research, Thiruvananthapuram, ISRO, Environment, Electric, Production, Space Center, Pollution, Solar Panel.