Join Whatsapp Group. Join now!
Aster MIMS 10/10/2023

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഇസ്‌ലാമിക് കലാമേള; സി എം ഉസ്താദ് നഗര്‍ ഒരുങ്ങി; മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കും

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 14 -ാമത് ഇസ്‌ലാമിക് കലാമേളയെ വരവേല്‍ക്കാന്‍ ചട്ടഞ്ചാല്‍ മാഹിനാബാദിലെ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ പ്രത്യേകം തയ്യാറാക്കിയ Kasaragod, Kerala, News, Art Fest, C M Abdulla Maulavi, Programme, SKSSF, MIC, Islamic Arts Fest.
കാസര്‍കോട്: (www.kasargodvartha.com 10.05.2017) സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 14 -ാമത് ഇസ്‌ലാമിക് കലാമേളയെ വരവേല്‍ക്കാന്‍ ചട്ടഞ്ചാല്‍ മാഹിനാബാദിലെ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ പ്രത്യേകം തയ്യാറാക്കിയ സി എം ഉസ്താദ് നഗര്‍ ഒരുങ്ങി. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷ്വദീപില്‍ നിന്നുമുള്‍പെടെ മൂവായിരത്തോളം മത്സരാര്‍ത്ഥികള്‍ വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലാമേളയില്‍ മാറ്റുരക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 60 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ എട്ടു വേദികളിലായാണ് നടക്കുക.

Kasaragod, Kerala, News, Art Fest, C M Abdulla Maulavi, Programme, SKSSF, MIC, Islamic Arts Fest.

വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ചെമ്പരിക്കയില്‍ ശഹീദ് സി എം ഉസ്താദ് മഖാമില്‍ സയ്യിദ് എം എസ് തങ്ങള്‍ മദനി ഓലമുണ്ട പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. വൈകുന്നേരം നാലു മണിക്ക് മാഹിനാബാദിലെ കലാമേള നഗരിയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ് മദ് അല്‍ അസ്ഹരി പതാക ഉയര്‍ത്തും. തുടര്‍ന്ന് കലാമേളയുടെ ഉദ്ഘാടന ചടങ്ങ് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സി കെ എം സ്വാദിഖ് മുസ്‌ലിയാര്‍ നിര്‍വഹിക്കും. ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി അധ്യക്ഷനാകും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യാതിഥിയാകും.

സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഡോ. ബഹാഹുദ്ധീന്‍ മുഹമ്മദ് നദ്‌വി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം എ ഖാസിം മുസ്‌ലിയാര്‍ തുടങ്ങി വിവിധ പ്രമുഖര്‍ ചടങ്ങില്‍ സംസാരിക്കും. രാത്രി 8.30 ന് ആത്മീയ സദസും, തുടര്‍ന്ന് മുഅല്ലിമീങ്ങളുടെ ബുര്‍ദ മത്സരവും നടക്കും. 13 ന് രാവിലെ 8.30 മുതല്‍ കലാമത്സരങ്ങള്‍ ആരംഭിക്കും. രാവിലെ 10 ന് കേരള നിയമസഭാ സ്പീക്കര്‍ പി രാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. പി കരുണാകരന്‍ എം പി ചടങ്ങില്‍ സംസാരിക്കും.

14 ന് വൈകുന്നേരം നാലിന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും. വിവിധ ദിവസങ്ങളിലെ ചടങ്ങുകളില്‍ പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, സ്വാഗത സംഘം ട്രഷറര്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ഇ കെ മഹ് മൂദ് മുസ്‌ലിയാര്‍ തുടങ്ങി മത - സാമൂഹ്യ - രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി, അബൂബക്കര്‍ സാലൂദ് നിസാമി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഹമീദ് കുണിയ, മൊയ്തു ചെര്‍ക്കള എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Art Fest, C M Abdulla Maulavi, Programme, SKSSF, MIC, Islamic Arts Fest.