ബേക്കല്‍: (www.kasargodvartha.com 26/05/2017) മദ്യപിച്ചെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മക്കളുടെ മുന്നില്‍ വെച്ച് അധ്യാപികയായ ഭാര്യയെ മര്‍ദിച്ചു. ബേക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയും കൊല്ലം കുഴിയപള്ളി സ്വദേശിനിയുമായ സൗമ്യയെ(32)യാണ് ഭര്‍ത്താവ് സലിംകുമാര്‍ മര്‍ദിച്ചത്. വ്യാഴാഴ്ച രാത്രി ബേക്കലിലെ വാടകവീട്ടില്‍ വെച്ചാണ് സംഭവം.
മഞ്ചേശ്വരം താലൂക്ക് ഓഫീസില്‍ എല്‍ ഡി ക്ലര്‍ക്കായ സലിംകുമാര്‍ മദ്യലഹരിയില്‍ രാത്രി വീട്ടിലെത്തുകയും സൗമ്യയുമായി വഴക്കുകൂടുകയുമായിരുന്നു. ഇതിനിടയില്‍ പ്രകോപിതനായ സലിംകുമാര്‍ സൗമ്യയെ തലങ്ങും വിലങ്ങും മര്‍ദിക്കുകയായിരുന്നു. സൗമ്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടയാണ് സലിംകുമാര്‍ മര്‍ദനം അവസാനിപ്പിച്ചത്. സൗമ്യയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Assault, Bekal, Hospital, Kasaragod, Teacher, Bekal, Kasaragod, News, Child, Teacher, Husband, Government Employee, Husband's assault.