city-gold-ad-for-blogger

ഗോരക്ഷകര്‍ ഹോട്ടലില്‍ നിന്നും പിടികൂടിയത് പശു ഇറച്ചിയല്ലെന്ന് ഫോറന്‍സിക് റിപോര്‍ട്ട്

ജയ്പൂര്‍: (www.kasargodvartha.com 10.05.2017) ഗോരക്ഷകര്‍ എന്ന അവകാശപ്പെടുന്ന സംഘം പശുവിറച്ചിയെന്ന് പറഞ്ഞ് ഹോട്ടലില്‍ നിന്നും കണ്ടെടുത്ത ഇറച്ചി പശുവിന്റേതല്ലെന്ന് ഫോറന്‍സിക് റിപോര്‍ട്ട്. ഇതോടെ ഹോട്ടലിനെതിരെ ആരോപണം ഉന്നയിച്ച ഗോരക്ഷകര്‍ വെട്ടിലായി.

രാജസ്ഥാനിലെ ജയ്പൂരിലെ ഹയാത്ത് റബ്ബാനി ഹോട്ടലിലാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഗോരക്ഷകര്‍ ആക്രമണം നടത്തിയത്. ഹോട്ടലില്‍ പശുവിറച്ചി വില്‍ക്കുന്നുവെന്ന് പറഞ്ഞായിരുന്നു അതിക്രമം. തുടര്‍ന്ന് ഹോട്ടലില്‍ സൂക്ഷിച്ച ഇറച്ചി പിടിച്ചെടുക്കുകയും ഹോട്ടല്‍ പൂട്ടിക്കുകയുമായിരുന്നു. പിടിച്ചെടുത്ത ഇറച്ചി ഫോറന്‍സിക് ലാബില്‍ പരിശോധിച്ചതോടെയാണ് സത്യം പുറത്തുവന്നത്.

ഗോരക്ഷകര്‍ ഹോട്ടലില്‍ നിന്നും പിടികൂടിയത് പശു ഇറച്ചിയല്ലെന്ന് ഫോറന്‍സിക് റിപോര്‍ട്ട്

ഹോട്ടലില്‍ നിന്നും പിടിച്ചെടുത്തത് കോഴിയിറച്ചിയാണെന്ന് താന്‍ ആദ്യമേ പറഞ്ഞിരുന്നതായും ഇത് ആരും ചെവികൊണ്ടില്ലെന്നും ഹോട്ടലുടമ നഈം റബ്ബാനി പറഞ്ഞു. ഹോട്ടല്‍ പൂട്ടിച്ചത് മൂലം തനിക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടം വന്നതായും ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഫോറന്‍സിക് പരിശോധന റിപോര്‍ട്ട് ശരിയാണോ എന്ന് പരിശോധിച്ച ശേഷമായിരിക്കും തങ്ങളുടെ അടുത്ത നടപടിയെന്ന് ഗോരക്ഷാ സംഘം നേതാവ് സദ്വി ജമാല്‍ പറഞ്ഞു.

Photo Credit: Express

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : National, Hotel, Meat, Trending, Top-Headlines, News, Hotel hayat rabbani: meat seized after gaurakshaks attack was not beef, reveals forensic report. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia