Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ പി ശശികല നയിക്കുന്ന ഹിന്ദു അവകാശ സംരക്ഷണ യാത്രയ്ക്ക് 14ന് കാസര്‍കോട്ട് തുടക്കം

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ നയിക്കുന്ന ഹിന്ദു അവകാശ Kasaragod, Press meet, Land, Inauguration, Seminar, K.P Shashikala, Social justice, Women safety, Temple liberation.
കാസര്‍കോട്: (www.kasargodvartha.com 11.05.2017) ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ നയിക്കുന്ന ഹിന്ദു അവകാശ സംരക്ഷണ യാത്ര മെയ് 14ന് കാസര്‍കോട്ട് നിന്നും ആരംഭിക്കും. 14 മുതല്‍ 29 വരെ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഭൂരഹിതര്‍ക്ക ഭൂമി, പട്ടികജാതി വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി, സ്ത്രീ സുരക്ഷ, ക്ഷേത്ര വിമോചനം, കേരള സമൂഹത്തിന് സ്വാഭിമാനം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഹിന്ദു അവകാശ സംരക്ഷണയാത്ര നടത്തുന്നത്. 

14ന് വൈകുന്നേരം മൂന്ന് മണിക്ക് ഉപ്പള ഐല ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിന്റെ സര്‍ക്കാര്‍ കയ്യേറിയ ഭൂമിയില്‍ നിന്നും ഹൈന്ദവ നേതാക്കന്‍മാരുടെ നേതൃത്വത്തില്‍ ഉപ്പള നഗരത്തിലേക്ക് പ്രകടനം നടത്തും. തുടര്‍ന്ന് നാലുമണിക്ക് ആരംഭിക്കുന്ന ഹിന്ദു അവകാശ സംരക്ഷണ സമ്മേളനം വജ്രദേഹി മഠം ഗുരുപുരം സ്വാമിജി രാജശേഖരാനന്ദ സ്വാമി ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയും ജാഥാനായികയുമായ ശശികല ടീച്ചര്‍ ഹിന്ദു ഐക്യവേദി അവകാശ പ്രഖ്യാപനം നടത്തും. മെയ് 15ന് ജില്ലാ സമാപന കേന്ദ്രമായ തൃക്കരിപ്പൂരില്‍ ഉച്ചയ്ക്ക് 2.30ന് യാത്രയുടെ ഭാഗമായി കെ എം കെ ഹാളില്‍ വെച്ച് അമ്മമാര്‍ക്ക് മാതൃത്വം തന്നെ നേതൃത്വമെന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും.


Kasaragod, Press meet, Land, Inauguration, Seminar, K.P Shashikala, Social justice, Women safety, Temple liberation.


സെമിനാറില്‍ കെ.പി.ശശികല പ്രഭാഷണം നടത്തും. തുടര്‍ന്ന് നാലുമണിക്ക് അമ്മാരുടെ നേതൃത്വത്തില്‍ സമാപന സമ്മേളന നഗരിയായ തൃക്കരിപ്പൂര്‍ ടൗണിലേക്ക് പ്രകടനത്തോടു കൂടി ശശികല ടീച്ചറെ ആനയിക്കും. തുടര്‍ന്ന് ജില്ലാ സമാപന സമ്മേളനം തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് യോഗി സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് പി.പി.ബാലചന്ദ്രന്‍ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും. സന്യാസി ശ്രേഷ്ഠന്‍മാര്‍, വിവിധ സാമുദായിക സംഘടനാ നേതാക്കന്‍മാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി.ഹരിദാസ്, ഇ.എസ് ബിജു, സംസ്ഥാന സെക്രട്ടറിമാരായ ശശികമ്മട്ടേരി, പി.വി.മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കാസര്‍കോട് ജില്ലാ ചുമതല വഹിക്കുന്ന സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി.ഷിബിന്‍ തൃക്കരിപ്പൂര്‍, സംഘടനാ സെക്രട്ടറി രാജന്‍ മൂളിയാര്‍, ജില്ലാ പ്രസിഡണ്ട് കെ.കരുണാകരന്‍ മാസ്റ്റര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് വാമനാചാര്യ, കാസര്‍കോട് സ്വാഗത സംഘം ചെയര്‍മാന്‍ ശ്രീ ഗോപാല്‍ ഷെട്ടി ഹരിബയല്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Press meet, Land, Inauguration, Seminar, K.P Shashikala, Social justice, Women safety, Temple liberation, Hindu Rights Protection Yathra to begin on 14.