തിരുവനന്തപുരം: (www.kasargodvartha.com 13/05/2017) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിട്ടും കേരളത്തില്‍ എച്ച്1 എന്‍1 പടരുന്നു. ഇതിനോടകം അഞ്ചുമാസത്തിനിടെ എച്ച്1 എന്‍1 ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി.
സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകള്‍ മാത്രം നോക്കുമ്പോള്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് ഒമ്പതു പേര്‍ എച്ച്1 എന്‍1 പിടിപെട്ട് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുണം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലാണ് രോഗം ഗുരുതരാവസ്ഥയില്‍ പടരുന്നത്.
വിവിധ ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പ്രകാരം 443 പേര്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2015ലും രോഗം പടര്‍ന്ന് പിടിച്ചിരുന്നുവെങ്കിലും അന്ന് 26 ശതമാനം സാമ്പിളുകളില്‍ രോഗം കണ്ടെത്തിയിരുന്നത് നിലവില്‍ 28 ശതമാനം സാമ്പിളുകളിലായി വര്‍ദ്ധിക്കുകയാണുണ്ടായത്.
കേരളത്തെ കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. തുമ്മലിലൂടെയും ചുമയിലൂടെയുമാണ് രോഗം പകരുന്നതെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുന്നൊരുക്കം തുടങ്ങിക്കഴിഞ്ഞതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: H1 N1: 33 Dies in Kerala due to H1N1 within 5 months
Keywords: Thiruvananthapuram, H1N1, Disease, Death, Health Department, Report, Government, Kerala, Kozhikode, Wayanad, Kollam, Ernakulam, Palakkad.