Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കി, സ്വര്‍ണത്തില്‍ തീരുമാനമായില്ല

ശ്രീനഗറില്‍ നടക്കുന്ന ജി എസ് ടി കൗണ്‍സിലില്‍ സേവന നികുതി നിരക്കുകള്‍ സംബന്ധിച്ച് തീരുമാനമായി. വിദ്യാഭ്യാസ മേഖലയെയും ആരോഗ്യ മേഖലയെയും ജി എസ് ടിയുടെ പരിധിയില്‍ National, Meeting, Business, Central Government, GST, Srinagar
ശ്രീനഗര്‍: (www.kasargodvartha.com 19/05/2017) ശ്രീനഗറില്‍ നടക്കുന്ന ജി എസ് ടി കൗണ്‍സിലില്‍ സേവന നികുതി നിരക്കുകള്‍ സംബന്ധിച്ച് തീരുമാനമായി. വിദ്യാഭ്യാസ മേഖലയെയും ആരോഗ്യ മേഖലയെയും ജി എസ് ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടെലികോം, ഇന്‍ഷുറന്‍സ്, ഹോട്ടല്‍, റെസ്റ്റോറന്റ് എന്നീ മേഖലകളിലെ സേവന നികുതിയില്‍ തീരുമാനമായതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജൂലൈ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.



5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളിലായാണ് നികുതി നിരക്കുകള്‍. ടെലികോം, ധനകാര്യ സേവനങ്ങള്‍ എന്നിവയ്ക്ക് 18 ശതമാനമാണ് സേവന നികുതിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പുതിയ നികുതി നിരക്കുകള്‍ സിനിമാ തിയേറ്റര്‍, റസ്‌റ്റോറന്റുകള്‍ എന്നിവ തുടങ്ങി ഫോണ്‍ ബില്ലുകളെ വരെ ബാധിക്കും. എസി റസ്റ്റോറന്റുകള്‍ക്ക് 18 ശതമാനവും എസി ഇല്ലാത്തവയ്ക്ക് 12 ശതമാനവുമാകും സേവന നികുതി.

അതേസമയം, സ്വര്‍ണത്തിന്റെ നികുതിയുടെ കാര്യത്തില്‍ തീരുമാനമായില്ല. ഇതിനായി ജൂണ്‍ മൂന്നിന് വീണ്ടും ജി എസ് ടി കൗണ്‍സില്‍ ചേരും. വ്യാഴാഴ്ച നടന്ന യോഗത്തില്‍ 1205 ഉത്പന്നങ്ങളുടെ ജി എസ് ടി സംബന്ധിച്ച് തീരുമാനമായിരുന്നു. 81 ശതമാനം ഉത്പന്നങ്ങള്‍ക്കും 18 ശതമാനമോ അതില്‍ താഴെയോ ആണ് നികുതി. ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പാല് തുടങ്ങിയവയെ ജി എസ് ടി പരിധിയില്‍ നിന്ന് ഒഴിവാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Meeting, Business, Central Government, GST, Srinagar.