city-gold-ad-for-blogger

സംസ്ഥാനത്ത് വിവാഹങ്ങള്‍ക്ക് ഹരിത പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കുന്നു

കൊച്ചി: (www.kasargodvartha.com 05.05.2017) വിവാഹങ്ങള്‍ക്ക് ഹരിത പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം. രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രകൃതിസൗഹൃദ കല്യാണങ്ങള്‍ കേരളത്തില്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്.

ശുചിത്വ മിഷനുമായി ചേര്‍ന്ന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ സിറ്റിയിലും കൊല്ലത്തും ആരംഭിച്ചുകഴിഞ്ഞു. പ്ലാസ്റ്റിക് രഹിത കല്യാണം ലക്ഷ്യമിടുന്നതുകൊണ്ട് തന്നെ പ്ലാസ്റ്റിക് പ്ലേറ്റുകളും കുപ്പികളും ഡിസ്‌പോസിബിള്‍ ഗ്ലാസുകളും ഒഴിവാക്കി പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് സര്‍ക്കാറിന്റെ തീരുമാനം.

സംസ്ഥാനത്ത് വിവാഹങ്ങള്‍ക്ക് ഹരിത പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കുന്നു

പദ്ധതിയുടെ വിജയത്തിനായി സര്‍ക്കാര്‍ സാമൂഹിക സംഘടനകളുടെയും മത സംഘടനകളുടെയും സഹകരണം തേടുകയും സംസ്ഥാന വ്യാപകമായി ബോധവത്കരണ പടിപാടികള്‍ നടത്തുകയും ചെയ്യും. സര്‍ക്കാര്‍ തീരുമാനം ലംഘിച്ച് കല്യാണ മണ്ഡപം, ഹോട്ടല്‍, ടൗണ്‍ഹാള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന കല്യാണങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്നും മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി.

കല്യാണമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് നമ്മള്‍ വീടുകളില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കണമെന്നും ഇക്കാര്യം ശുചിത്വ മിഷന്റെ സ്‌ക്വാഡുകള്‍ പരിശോധിക്കുമെന്നും ശുചിത്വ മിഷന്‍ ഡയറക്ടര്‍ സി വി ജോയ് അറിയിച്ചു. കല്യാണ മണ്ഡപങ്ങളില്‍ എത്തി വീഡിയോ എടുക്കുകയും ഇവിടെ ഉപയോഗിച്ച പാത്രങ്ങളും മറ്റ് വസ്തുക്കളും നോക്കി ശിക്ഷ നടപ്പാക്കുകയുമാണ് ശുചിത്വ മിഷന്‍ ചെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Government made Green Protocol for Marriages

Keywords: Kochi, Marriage, Plastic, House, Cleaning, Hotel, Kannur, State, Protocol, Environment, Bottles, Project, Organisations, Clean Mission.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia