city-gold-ad-for-blogger

ജനങ്ങളും ഗവേഷണ സ്ഥാപനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കണം: ജി മാധവന്‍ നായര്‍

കാസര്‍കോട്: (www.kasargodvartha.com 11/05/2017) ജനങ്ങളും ഗവേഷണ സ്ഥാപനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കണമെന്ന് എ പി ജെ അബ്ദുല്‍ കലാം സെന്റര്‍ ഫോര്‍ ഡവലപ്പമെന്റ് ചെയര്‍മാനും ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാനുമായ ഡോ. ജി മാധവന്‍ നായര്‍ പറഞ്ഞു. കാസര്‍കോട് വികസനത്തിന് രൂപരേഖ തയ്യാറാക്കാനായി കാസര്‍കോട് ടൗണ്‍ കോപറേറ്റീവ് ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ഫലപൂയിഷ്ടമായ മണ്ണാണ് കാസര്‍കോട് ഉള്ളത്. ഗുണമേന്മയുള്ള കശുവണ്ടി ഉത്പാദനം നടക്കുന്ന ജില്ലയാണ് കാസര്‍കോട്. അതുകൊണ്ട് തന്നെ കശുമാവ് കൃഷിക്കും ഗവേഷണത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണം. വനമേഖലയില്‍ കൂടുതല്‍ പ്ലാവ്, മാവ് തുടങ്ങിയ പ്രാദേശികമായ ആദായങ്ങള്‍ ലഭ്യമാകുന്ന മരങ്ങള്‍ വെച്ച് പിടിപ്പിക്കണം. നമുക്ക് ലഭിക്കുന്ന മഴവെള്ളത്തിന്റെ 25 ശതമാനം പോലും ഉപയോഗിക്കപ്പെടുന്നില്ല. ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ കൊണ്ട് മഴവെള്ളം മുഴുവന്‍ കടലിലെത്തുകയാണ്. ശരിയായ മഴവെള്ള സംരംഭമാര്‍ഗങ്ങള്‍ അവലംബിക്കണം. നാലുവരിപ്പാത പോലുള്ള അതിവേഗയാത്രാ മാര്‍ഗങ്ങള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഉണ്ടെങ്കില്‍ വികസനത്തിന് കൂടുതല്‍ വേഗത കൈവരും.

ജനങ്ങളും ഗവേഷണ സ്ഥാപനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കണം: ജി മാധവന്‍ നായര്‍
ചെറിയ അസുഖങ്ങള്‍ക്ക് പോലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണം. പ്രാഥമിക ഹെല്‍ത്ത് സെന്ററുകളെ കൂടുതല്‍ ശക്തമാക്കിയാല്‍ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന് മാധവന്‍ നായര്‍ വ്യക്തമാക്കി. ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബി ജെ പി പ്രൊഫഷണല്‍ സെല്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ശൈലേന്ദ്രനാഥ്, ജില്ലാ കണ്‍വീനര്‍ രാമനാഥപ്രഭു, ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, News, Development project, Hospital, APJ Abdul kalam, President, BJP.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia