Join Whatsapp Group. Join now!
Aster MIMS 10/10/2023

പുഴയില്‍ യുവാവിനെ കാണാതായെന്ന് കരുതി ഒന്നരമണിക്കൂര്‍ തിരച്ചില്‍ നടത്തിയ അഗ്‌നിശമനസേന വശം കെട്ടു; തന്നെ തിരയുന്നതറിഞ്ഞ് യുവാവ് പുഴക്കരയില്‍ ഓടിയെത്തി

പുഴയില്‍ യുവാവിനെ കാണാനില്ലെന്ന വിവരം വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒന്നരമണിക്കൂര്‍ തിരച്ചില്‍ നടത്തിയ അഗ്‌നിശമനസേന വശംകെട്ടു Kasaragod, Cherkala, River, Youth, Fire Force, Natives.
ചെര്‍ക്കള: (www.kasargodvartha.com 12/05/2017) പുഴയില്‍ യുവാവിനെ കാണാനില്ലെന്ന വിവരം വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒന്നരമണിക്കൂര്‍ തിരച്ചില്‍ നടത്തിയ അഗ്‌നിശമനസേന വശംകെട്ടു. അതേ സമയം മറ്റൊരിടത്തായിരുന്ന യുവാവ് തന്നെ തിരയുന്നതറിഞ്ഞ് പുഴക്കരയിലേക്ക് ഓടിയെത്തി.

വ്യാഴാഴ്ച വൈകുന്നേരം 4.30 മണിയോടെ ബേവിഞ്ച തെക്കില്‍ പുഴയിലാണ് കര്‍ണാടക സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന പ്രചാരണമുയര്‍ന്നത്. കര്‍ണാടക സ്വദേശികളായ സഹോദരന്‍മാര്‍ പുഴയോരത്തുകൂടി നടന്നുപോവുകയായിരുന്നു. ഇതില്‍ ഒരാള്‍ പിന്നീട് തിരിഞ്ഞുനോക്കിയപ്പോള്‍ പിറകില്‍ സഹോദരനെ കാണാതിരുന്നതിനാല്‍ പരിഭ്രാന്തിയിലായി.

Kasaragod, Cherkala, River, Youth, Fire Force, Natives, Brothers, Missing.

പുഴയില്‍ ഒഴുകിപ്പോയതാണെന്ന് സംശയിച്ച് ഇയാള്‍ നിലവിളിയും ആരംഭിച്ചു. നാട്ടുകാര്‍ ഓടിക്കൂടുകയും കാസര്‍കോട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും ചെയ്തു. ഫയര്‍ഫോഴ്‌സെത്തി പുഴയില്‍ കാണാതായ യുവാവിനുവേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍ സഹോദരനോടുപോലും പറയാതെ മറ്റെവിടെയോ പോയ യുവാവ് പുഴക്കരയിലേക്ക് തിരിച്ചെത്തിയപ്പോള്‍ അവിടെ ആള്‍ക്കൂട്ടം കണ്ട് അമ്പരക്കുകയായിരുന്നു.

യുവാവിനെ ആളുകള്‍ക്ക് മനസിലാകാതിരുന്നതിനാല്‍ ഒരാളെ പുഴയില്‍ കാണാതായിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. ഈ സമയം സഹോദരന്‍ പുഴക്കരയില്‍ കരഞ്ഞുതളര്‍ന്ന് കിടക്കുകയായിരുന്നു. കാണാതായ ആളെ കണ്ടെത്താന്‍ താനും സഹായിക്കാമെന്ന് യുവാവ് നാട്ടുകാരെ അറിയിക്കുന്ന സമയത്താണ് സഹോദരന്‍ യുവാവിനെ കണ്ടത്.

ഇതോടെ ഓടിയെത്തിയ സഹോദരന്‍ നിന്നെയാണ് പുഴയില്‍ ഫയര്‍ഫോഴ്‌സ് തിരയുന്നതെന്നും പറയാതെ നീ എങ്ങോട്ടാണ് പോയതെന്നും അന്വേഷിച്ചു. താന്‍ പുഴയില്‍ വീണിട്ടില്ലെന്നും അത്യാവശ്യകാര്യത്തിന് പുറത്തുപോയതാണെന്നുമായിരുന്നു യുവാവിന്റെ മറുപടി.

ഇതോടെ ശ്വാസം നേരെയായ സഹോദരനും നാട്ടുകാരും തിരച്ചില്‍ തുടരുകയായിരുന്ന ഫയര്‍ഫോഴ്‌സിന് വിവരം നല്‍കി. തിരച്ചില്‍ അവസാനിപ്പിച്ച ഫയര്‍ഫോഴ്‌സ് യുവാവിന് ചില ഉപദേശങ്ങള്‍ നല്‍കിയ ശേഷമാണ് തിരിച്ചുപോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Cherkala, River, Youth, Fire Force, Natives, Brothers, Missing, Fire force searching for youth in river.