Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: മുഴുവന്‍ ദുരിതബാധിതര്‍ക്കും സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി; പുനരധിവാസവും കടം എഴുതിതള്ളലും പരിഗണനയില്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ പെട്ടവ മുഴുവന്‍ പേര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച സാമ്പത്തിക സഹായം നല്‍കാന്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി Thiruvananthapuram, Kerala, News, Endosulfan Victim, Helping Hands, Pinarayi Vijayan, Charity Fund, Medical Camp, Court Order, Financial aid for all Endosulfan victims CM.
തിരുവനന്തപുരം: (www.kasargodvartha.com 23.05.2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ പെട്ടവ മുഴുവന്‍ പേര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച സാമ്പത്തിക സഹായം നല്‍കാന്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നിവേദകസംഘത്തിനാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.

പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 5848 പേരാണ് നിലവില്‍ ലിസ്റ്റിലുള്ളത്. ഇതില്‍ 2820 ദുരിതബാധിതര്‍ക്കാണ് ഒന്നും രണ്ടും ഗഡുക്കളായി സഹായം ലഭിച്ചത്. മൂന്നാം ഗഡു 110 പേര്‍ക്ക് വിതരണോദ്ഘാടന സമയത്ത് മുഖ്യമന്ത്രി നേരിട്ട് നല്‍കി. സുപ്രീം കോടതി വിധിയനുസരിച്ച് ദുരിതബാധിതര്‍ക്കെല്ലാം സഹായധനം വിതരണം ചെയ്യേണ്ടതാണ്. പുനരധിവാസം, കടം എഴുതിതള്ളല്‍ തുടങ്ങിയ ആവശ്യങ്ങളും പരാഗണിക്കുമെന്നും മുഖ്യമന്ത്രി നിവേദസംഘത്തിന് ഉറപ്പ് നല്‍കി.

Thiruvananthapuram, Kerala, News, Endosulfan Victim, Helping Hands, Pinarayi Vijayan, Charity Fund, Medical Camp, Court Order, Financial aid for all Endosulfan victims CM.

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡണ്ട് മുനീസ അമ്പലത്തറ, ജനറല്‍ സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ശരത് സി, കെ ടി ബിന്ദു മോള്‍, ജമീല അമ്പലത്തറ എന്നിവരാണ് സംഘത്തിലുണ്ടായത്. നിയമസഭക്കകത്ത് വെച്ചായിരുന്നു മുഖ്യമന്ത്രിയുമായ കൂടിക്കാഴ്ച്ച നടത്തിയത്. ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറെയും സംഘം കണ്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Endosulfan Victim, Helping Hands, Pinarayi Vijayan, Charity Fund, Medical Camp, Court Order, Financial aid for all Endosulfan victims CM.