Join Whatsapp Group. Join now!
Aster MIMS 10/10/2023

10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുരുന്നുകള്‍ക്ക് ആശ്വാസമായി മൊഗ്രാല്‍ അംഗന്‍വാടിക്ക് വൈദ്യുതി കണക്ഷന്‍

വൈദ്യുതി കണക്ഷനില്ലാത്തതിനാല്‍ കൊടുംചൂടില്‍ ദുരിതത്തിലായ കുരുന്നുകള്‍ക്ക് ഇനി തുള്ളിച്ചാടി നടക്കാം. 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മൊഗ്രാല്‍ അംഗന്‍വാടിക്ക് വൈദ്യുതി കണക്ഷന്‍ Kasaragod, Mogral, Education, Electricity, DYFI, Panchayath, Finally Mogral Anganvady
മൊഗ്രാല്‍: (www.kasargodvartha.com 20.05.2017) വൈദ്യുതി കണക്ഷനില്ലാത്തതിനാല്‍ കൊടുംചൂടില്‍ ദുരിതത്തിലായ കുരുന്നുകള്‍ക്ക് ഇനി തുള്ളിച്ചാടി നടക്കാം. 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മൊഗ്രാല്‍ അംഗന്‍വാടിക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചു. ഡി വൈ എഫ് ഐ മൊഗ്രാല്‍ യൂണിറ്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കെ എസ് ഇ ബി അധികൃതര്‍ അംഗന്‍വാടിയില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയത്.


അംഗന്‍വാടിയിലെ കുരുന്നുകളുടെ ദുരിതകഥ കാസര്‍കോട് വാര്‍ത്ത അടക്കമുള്ള മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതു സംബന്ധിച്ച് ഡി വൈ എഫ് ഐ കുമ്പള പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. 10 മീറ്റര്‍ ദൂരമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് വൈദ്യുതി കണക്ഷന്‍ കിട്ടാന്‍ വര്‍ഷങ്ങളോളമാണ് അംഗന്‍വാടിക്ക് കാത്തിരിക്കേണ്ടി വന്നത്.

കടുത്ത വേനല്‍ ചൂടില്‍ കാറ്റും വെളിച്ചവുമില്ലാത്ത മുറിയിലായിരുന്ന കുരുന്നുകള്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചതോടെ ആഹ്ലാദ തിമിര്‍പ്പിലാണ്.

Related News: 

10 മീറ്റര്‍ അകലെയുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് കണക്ഷന്‍ കിട്ടാന്‍ 10 വര്‍ഷമായി കാത്തിരിക്കുന്നു, വെള്ളവും വെളിച്ചവുമില്ലാത്ത അംഗന്‍വാടിയില്‍ കുരുന്നുകള്‍ വെന്തുരുകുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mogral, Education, Electricity, DYFI, Panchayath, Finally Mogral Anganvady goes Bright.