city-gold-ad-for-blogger

പിഞ്ചുകുഞ്ഞിന് വേണ്ട മുലപ്പാല്‍ തടഞ്ഞ പിതാവ് ജയിലില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.05.2017) പിഞ്ചുകുഞ്ഞിന് വേണ്ട മുലപ്പാല്‍ തടഞ്ഞ പിതാവിനെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. രാവണേശ്വരത്തെ പത്മാവതിയുടെ ഭര്‍ത്താവ് രവിയെ(35)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) ജയിലിലടക്കാന്‍ ഉത്തരവിട്ടത്.

പത്മാവതിയെ ഭര്‍ത്താവ് രവിയുടെ അമ്മ പാറു, ബന്ധുക്കളായ അജയന്‍, ബിന്ദു, ബേബി, പുഷ്പ, സാവിത്രി എന്നിവര്‍ ചേര്‍ന്ന് അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മദ്യപിച്ച് വീട്ടിലെത്തിയ രവി പത്മാവതിയെ മര്‍ദിക്കുകയും പിഞ്ചുകുഞ്ഞിനെ മുലപ്പാല്‍ കൊടുക്കാന്‍ അനുവദിക്കാതെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തുവെന്നാണ് കേസ്.


പിഞ്ചുകുഞ്ഞിന് വേണ്ട മുലപ്പാല്‍ തടഞ്ഞ പിതാവ് ജയിലില്‍

Related News: 

കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ അനുവദിക്കാതെ യുവതിയെ മുറിയില്‍ പൂട്ടിയിട്ടു; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kanhangad, Father, Court, Jail, Baby, Complaint, Family, Kasaragod, Ravi, Father jailed for denying breast feed for child. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia