Join Whatsapp Group. Join now!
Aster MIMS 10/10/2023

നവമാധ്യമങ്ങളില്‍ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ വ്യാജസന്ദേശം; വിദ്യാര്‍ത്ഥികള്‍ ആശയക്കുഴപ്പത്തില്‍

ഉന്നത വിജയം നേടിയ എസ് എല്‍ സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌ക്കോളര്‍ഷിപ്പ് നല്‍കുന്നുവെന്ന വ്യാജ നവ മീഡിയ സന്ദേശം വിദ്യാര്‍ത്ഥികളെയും തദ്ദേശ സ്ഥാപനങ്ങളെയും വലച്ചു. പത്താം ക്ലാസില്‍ എഴുപത്തിയഞ്ച് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ Kanhangad, Kerala, News, Fake, Scholarship, Student, Teachers, SSLC, Plus-two, Central Government, Message.
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.05.2017) ഉന്നത വിജയം നേടിയ എസ് എസ് എല്‍ സി - പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുവെന്ന വ്യാജ സന്ദേശം നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വിദ്യാര്‍ത്ഥികളെ ആശയക്കുഴപ്പത്തിലാക്കുന്നു. 10 -ാം ക്ലാസില്‍ 75 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് 10,000 രൂപയും പ്ലസ്ടു പരീക്ഷയില്‍ 85 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് 25,000 രൂപയും കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുവെന്നാണ് സന്ദേശം.


ഈ അറിയിപ്പ് പരമാവധി ഷെയര്‍ ചെയ്യണമെന്നും വിവരം ലഭിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നഷ്ടമാകരുതെന്നും സന്ദേശത്തില്‍ കുറിച്ചിട്ടുണ്ട്. ഇത് പ്രകാരം പരമാവധി ഗ്രൂപ്പുകളും സന്ദേശം ഷെയര്‍ ചെയ്യുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കുത്തൊഴുക്കായിരുന്നു അനുഭവപ്പെട്ടത്. വ്യാജ പ്രചാരണത്തില്‍ വശംവതരാകരുതെന്ന് കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kerala, News, Fake, Scholarship, Student, Teachers, SSLC, Plus-two, Central Government, Message.