Join Whatsapp Group. Join now!
Aster MIMS 10/10/2023

വിനോദസഞ്ചാരകേന്ദ്രമായ റാണിപുരത്തും മൂന്നാര്‍ മോഡല്‍ കയ്യേറ്റം; റവന്യൂമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രകൃതി സംരക്ഷണസമിതി

വിനോദസഞ്ചാര കേന്ദ്രമായ കാസര്‍കോട് ജില്ലയിലെ റാണിപുരത്തും മൂന്നാര്‍ മോഡല്‍ കയ്യേറ്റം സജീവം. ഇതുസംബന്ധിച്ച് പരാതി Kasaragod, Ranipuram, Revenue Minister, Press Meet, Police, Revenue Minister, Motor Vehicle Department, Encroachment in Ranipuram.
കാസര്‍കോട്: (www.kasargodvartha.com 10/05/2017) വിനോദസഞ്ചാര കേന്ദ്രമായ കാസര്‍കോട് ജില്ലയിലെ റാണിപുരത്തും മൂന്നാര്‍ മോഡല്‍ കയ്യേറ്റം സജീവം. ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അടക്കമുള്ളവര്‍ നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുകയാണെന്ന് റാണിപുരം പ്രകൃതി സംരക്ഷണസമിതി ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ പാര്‍ശ്വനിരകളുടെ ഭാഗമായ റാണിപുരം പ്രദേശത്ത് അനധികൃത കയ്യേറ്റങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഖനനങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള റാണിപുരം മലനിരകള്‍ കാസര്‍കോടിന്റെ കാലാവസ്ഥ, ഭൂഗര്‍ഭജലനിരപ്പ് എന്നിവയില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.

 Kasaragod, Ranipuram, Revenue Minister, Press Meet, Police, Revenue Minister, Motor Vehicle Department, Encroachment in Ranipuram.

റാണിപുരത്തിന്റെ കാലാവസ്ഥയും പാരിസ്ഥിതിക സവിശേഷതകളും പ്രകൃതിസൗന്ദര്യവും ആസ്വദിക്കുന്നതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. ഈയൊരു സാഹചര്യത്തിലാണ് ടൂറിസത്തിന്റെ മറവില്‍ റിയല്‍ എസ്‌റ്റേറ്റ് ലോബിയുടെ പ്രവര്‍ത്തനം റാണിപുരത്ത് സജീവമായിരിക്കുന്നതെന്ന് പ്രകൃതിസംരക്ഷണസമിതി ഭാരവാഹികള്‍ ആരോപിച്ചു.

റാണിപുരം വനത്തോട് ചേര്‍ന്ന് സഞ്ചാരികള്‍ പ്രവേശിക്കുന്ന വഴിയുടെ തൊട്ടടുത്തായി വന്‍തോതില്‍ കുന്നിടിച്ച് നിരത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം തഹസില്‍ദാര്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി തുടര്‍ നടപടി സ്വീകരിക്കുന്നതിനായി പനത്തടി ഗ്രാമപഞ്ചായത്ത്, ജില്ലാജിയോളജി വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സ്ഥലത്തെ അനധികൃത പാര്‍ക്കിംഗ് ഗ്രൗണ്ട് അടക്കമുള്ള നിയമ ലംഘനങ്ങള്‍ തഹസില്‍ദാറുടെ റിപ്പോര്‍ട്ടില്‍ എണ്ണിപ്പറഞ്ഞുവെങ്കിലും ബന്ധപ്പെട്ടവര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം മറ്റൊരു മൂന്നാറായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംരക്ഷണസമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന കയ്യേറ്റങ്ങളെ കണ്ടില്ലെന്ന് നടിച്ച് മൂന്നാറിലെ കയ്യേറ്റങ്ങള്‍ മാത്രം ഒഴിപ്പിക്കാന്‍ റവന്യൂമന്ത്രി കാണിക്കുന്ന അമിതാവേശം ദുരൂഹമാണ്. വിവിധ രാഷ്ട്രീയ കക്ഷികളുമായി ബന്ധമുള്ളവര്‍ റാണിപുരത്ത് കയ്യേറ്റം നടത്തിയിട്ടുണ്ട്.

റവന്യൂവകുപ്പും പോലീസും വനംവകുപ്പും ഗുരുതരമായ ഈ പ്രശ്‌നത്തില്‍ ഇടപെടാതെ നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രകൃതി സംരക്ഷണസമിതി മുന്നറിയിപ്പ് നല്‍കി. ഭാരവാഹികളായ വി സി ദേവസ്യ, ലാലു കൊട്ടോടി, സുകുമാരന്‍ പെരിയച്ചൂര്‍, കെ കെ അശോകന്‍, ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Ranipuram, Revenue Minister, Press Meet, Police, Revenue Minister, Motor Vehicle Department, Encroachment in Ranipuram.