Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവില്‍ തിങ്കളാഴ്ച മെഡിക്കല്‍ ബന്ദ്

ഡോക്ടറെ കയ്യേറ്റം ചെയ്തില്‍ പ്രതിഷേധിച്ച് മംഗളൂരു ഉള്‍പെടുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ തിങ്കളാഴ്ച മെഡിക്കല്‍ ബന്ദിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം Mangalore, National, Health, National, Top-Headlines, News, Doctors, Strike, Doctors to Hold Strike
മംഗളൂരു: (www.kasargodvartha.com 21.05.2017) ഡോക്ടറെ കയ്യേറ്റം ചെയ്തില്‍ പ്രതിഷേധിച്ച് മംഗളൂരു ഉള്‍പെടുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ തിങ്കളാഴ്ച മെഡിക്കല്‍ ബന്ദിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തു. കാഷ്വാലിറ്റി, എമര്‍ജന്‍സി ഓപറേഷന്‍ തീയേറ്റര്‍ എന്നിവയെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ട് തിങ്കളാഴ്ച ജ്യോതി സര്‍ക്കളില്‍ നിന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും, ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കുമെന്നും ഐ എം എ ഭാരവാഹികള്‍ പറഞ്ഞു. മെഡിക്കല്‍, പാരാമെഡിക്കല്‍ സര്‍വീസുകളെയും ബന്ദ് ബാധിക്കും.www.kasargodvartha.com



ദേര്‍ളക്കട്ടയിലെ യേനപ്പോയ മെഡിക്കല്‍ കോളജ് അസി. പ്രൊഫ. ഡോ. അഭിജിത്ത് ഷെട്ടിയെയും സീനിയര്‍ മെഡിക്കല്‍ സ്റ്റാഫിനെയും 40 ഓളം വരുന്ന സംഘം കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്തതെന്ന് ഐ എം എ ഭാരവാഹിയായ ഡോ. കാമത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. www.kasargodvartha.com

65 കാരനായ രോഗി മരിച്ചത് ഡോക്ടറുടെ ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ചായിരുന്നു ഡോക്ടര്‍ക്കെതിരായ കയ്യേറ്റം. ഡോക്ടറെ കാറില്‍ തട്ടിക്കൊണ്ടുപോയതായും വിവരമുണ്ട്. പിന്നീട് ഉള്ളാള്‍ പാലത്തിന് സമീപത്ത് വെച്ച് പോലീസിന്റെ സഹായത്തോടെ മറ്റു ഡോക്ടര്‍മാര്‍ ചേര്‍ന്ന് ഡോ. അഭിഷിത്ത് ഷെട്ടിയെ മോചിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മെയ് 16നായിരുന്നു സംഭവം.www.kasargodvartha.com

മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിക്കുന്ന കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ രോഗികളെയും മെഡിക്കല്‍ ബന്ദ് സാരമായി ബാധിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, National, Health, National, Top-Headlines, News, Doctors, Strike, Doctors to Hold Strike in Dakshina Kannada District on May 22.