Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമക്കിയിട്ടും രക്ഷയില്ല; സംസ്ഥാനത്ത് ഡിഫ്ത്തീരിയ പടരുന്നു

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമക്കിയിട്ടും രക്ഷയില്ല. സംസ്ഥാനത്ത് ഡിഫ്ത്തീരിയ പടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പ് സജീവമാണങ്കി Kerala, News, State, Top-Headlines, Disease, Spread, Diphtheria spreads in the state.
മലപ്പുറം: (www.kasargodvartha.com 20.05.2017) പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമക്കിയിട്ടും രക്ഷയില്ല. സംസ്ഥാനത്ത് ഡിഫ്ത്തീരിയ പടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പ് സജീവമാണങ്കിലും മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ രോഗം മാരകാമാവിധമാണ് പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം 23 ഡിഫ്തീരിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു.

പ്രതിരോധ കുത്തിവെപ്പുകള്‍ ഊര്‍ജ്ജിതമാക്കി ഡിഫ്തീരിയയെ പ്രതിരോധിക്കാനുളള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഡിഫ്തീരിയയെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പുകളോട് ഒരു ഘട്ടത്തില്‍ ജനങ്ങള്‍ മുഖം തിരിച്ചു നിന്നതാണ് മലപ്പുറം ജില്ലയില്‍ രോഗം ഇത്രമേല്‍ വ്യാപകമാകാനുളള കാരണമായി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീതി പടര്‍ത്തിയിരുന്ന രോഗം ഇപ്പോള്‍ കേരളത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രമാണ് വ്യാപകമായിട്ടുള്ളത്.

 Kerala, News, State, Top-Headlines, Disease, Spread, Diphtheria spreads in the state.

2016 ലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗമുള്ളതായി സ്ഥിരീകരിച്ചിട്ടുള്ളത്. 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ രണ്ട് പേര്‍ മരണമടഞ്ഞു. 2008 മുതല്‍ 2016 വരെ മലപ്പുറം ജില്ലയില്‍ മാത്രം ഡിഫ്തീരിയ ബാധിച്ച് അഞ്ച് പേര്‍ മരിച്ചു. ചില വ്യാജ പ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വിഭാഗം ജനങ്ങള്‍ പ്രതിരോധ കുത്തിവെപ്പിനോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നതാണ് ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്.

ഇത്തവണ കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നതിന് മുമ്പെ പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതിനാവശ്യമായ വാക്‌സിനുകളും മറ്റും ഇതിനോടകം ജില്ലയിലെത്തിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, State, Top-Headlines, Disease, Spread, Diphtheria spreads in the state.