കാസര്‍കോട്: (www.kasargodvartha.com 21.05.2017) ദീര്‍ഘദൂര ട്രെയിനുകളുടെ വൈകിയോട്ടം യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. ഒന്ന് മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാണ് ചില ട്രെയിനുകള്‍ വൈകിയോടുന്നത്. ശനിയാഴ്ച രാവിലെ 8:45 ന് കാസര്‍കോട് എത്തേണ്ട മുംബൈ കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് എത്തിയത് ഉച്ചക്ക് 12 മണിക്ക്.
ട്രെയിനുകള്‍ ക്രോസിങ്ങിനായി പിടിച്ചിടുന്നതാണ് പതിവ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. കൊച്ചുവേളി കര്‍ണാടകയിലെ ഒരു സ്‌റ്റേഷനില്‍ ഒന്നര മണിക്കൂറിലേറെയാണ് ചരക്കു വണ്ടിക്കായി ശനിയാഴ്ച നിര്‍ത്തിയിട്ടത്. മറ്റു സ്‌റ്റേഷനുകളിലും മണിക്കൂറുകളോളം പിടിച്ചിട്ടു. ചരക്കു വണ്ടികള്‍ക്കും, ലോക്കല്‍ ട്രെയിനുകള്‍ക്കും, വേണ്ടി ദീര്‍ഘദൂര ട്രെയിനുകളെ മണിക്കൂറുകളോളം പിടിച്ചിടുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്. യാത്രക്കാര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയാലും നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
കൂടുതല്‍ സ്‌റ്റോപ്പുകള്‍ ഇല്ലാത്ത ദീര്‍ഘദൂര ട്രെയിനുകളെ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് എന്ന് വിളിക്കുന്നുണ്ടെങ്കിലും ഫാസ്റ്റ് പാസഞ്ചറായിട്ടാണ് ഓട്ടം. മണിക്കൂറില്‍ 45 കിലോമീറ്ററായാണ് ട്രെയിനുകളുടെ ശരാശരി വേഗം. കൊങ്കണ്‍ പാതകള്‍ ഇരട്ടിപ്പിച്ചിട്ടും വൈകിയോട്ടത്തിന്നു പരിഹാരമാവുന്നില്ലെന്നതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.
ട്രെയിനുകളുടെ വൈകിയോട്ടം ഓപ്പറേറ്റിംഗ് വിഭാഗത്തിന്റെ ഗുരുതര വീഴ്ചയെയാണ് തുറന്നു കാട്ടുന്നത്. കേരളത്തിലേക്ക് കൊങ്കണ്‍ പാതകള്‍ വഴിയുള്ള എല്ലാ ട്രെയിനുകളുടെയും സമയക്രമം പുനഃ ക്രമീകരിച്ചു വേഗം വര്‍ധിപ്പിക്കണമെന്ന ആവശ്യം മലയാളി യാത്രക്കാര്‍ ഉന്നയിക്കുന്നുണ്ട്. ഇത് സംബന്ധിച്ചു കഴിഞ്ഞ ആഴ്ച വെസ്‌റ്റേണ്‍ ഇന്ത്യാ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. മംഗളൂരു ഷൊര്‍ണൂര്‍ പാത ഇരട്ടിപ്പിച്ചു കമ്മീഷന്‍ ചെയ്ത് വേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ അനുമതി ലഭിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് പാസഞ്ചര്‍ അസോസിയേഷന്റെ പരാതി. വേഗം കൂട്ടാനുള്ള എല്ലാ സാഹചര്യങ്ങളുണ്ടായിട്ടും തുടര്‍നടപടി ഉണ്ടാകുന്നില്ല.
ഇനി മഴക്കാലമാവുന്നതോടെ കൊങ്കണ്‍ പാതയില്‍ സമയക്രമം പുനഃക്രമീകരിക്കുമ്പോള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ദുരിതമാവുമെന്നും ഇത് എടുത്തു കളയണമെന്നും ആവശ്യമുയരുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Train, Kasaragod, Railway station, Complaint, Delay, Kochuveli Express, Delay of Trains; Trouble for passengers.