Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യം നല്‍കണം; ഡി എ പി സി

കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടയുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ ആനുകൂ Kasaragod, Kerala, News, Endosulfan-victim, Strike, DAPC demands financial aid for endosulfan victim.
കാസര്‍കോട്: (www.kasargodvartha.com 24.05.2017) കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടയുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഡിഫാറന്റ്‌ലി ഏബിള്‍സ് പീപ്പിള്‍സ് കോണ്‍ഗ്രസ് (ഡി എ പി സി) ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ മൂലം രോഗികളായ ജില്ലയിലെ പഞ്ചായത്ത്, നഗരസഭ തലങ്ങളില്‍ പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് ആവശ്യമായ തുക പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തണമെന്നും ഇവരെ പരിചരിക്കുന്നവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്‍കണമെന്നും ഡി എ പി സി കൂട്ടിച്ചേര്‍ത്തു.


ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുക, വികലാംഗപെന്‍ഷന്‍ പ്രതിമാസം 5000 രൂപയായി ഉയര്‍ത്തുക, എ പി എല്‍, ബി പി എല്‍ പരിഗണനയില്ലാതെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുക, ജില്ലാതല ആശ്വസകിരണ്‍ പദ്ധതിയുടെ മുടങ്ങിക്കിടക്കുന്ന ധനസഹായം അടിയന്തിരമായി നല്‍കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡിഫാറന്‍റ്ലി ഏബിള്‍സ് പീപ്പിള്‍സ് കോണ്‍ഗ്രസ്സിന്‍റെ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പ് മരച്ചുവട്ടില്‍ സൂചനാ സത്യാഗ്രഹം നടത്തി.

ശ്രീജയന്‍ ഉദുമ അധ്യക്ഷത വപിച്ച യോഗം കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഡി എ പി സി സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമല്‍കുമാര്‍, ഡി എ പി സി സംസ്ഥാന സെക്രട്ടറി സലീം റാവുത്തര്‍, ഡി എ പി സി ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ മൗലവി എന്നിവര്‍ പ്രസംഗിച്ചു. ഷക്കീബ് മാക്കോട് നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Endosulfan-victim, Strike, DAPC demands financial aid for endosulfan victim.