Join Whatsapp Group. Join now!
Aster MIMS 10/10/2023

മില്‍മ എറണാകുളം മേഖലയുടെ പ്രതിദിന പാല്‍ സംഭരണം 6.25 ലക്ഷം ലിറ്ററായി ഉയരുന്നു

മില്‍മ എറണാകുളം മേഖലാ യൂണിയന്റെ പ്രതിദിന പാല്‍ സംഭരണ സംസ് കരണശേഷി 6.25 ലക്ഷം ലിറ്ററായി ഉയരുന്നു. കോട്ടയം ഡയറിയുടെ പ്രതിദിന സംഭരണ Kottayam, Kerala, News, Milk, Milma, Ernakulam, Daily milk procurement for Milma Ernakulam sector rises to 6.25 lakh liters.
കോട്ടയം: (www.kasargodvartha.com 26.05.2017) മില്‍മ എറണാകുളം മേഖലാ യൂണിയന്റെ പ്രതിദിന പാല്‍ സംഭരണ സംസ് കരണശേഷി 6.25 ലക്ഷം ലിറ്ററായി ഉയരുന്നു. കോട്ടയം ഡയറിയുടെ പ്രതിദിന സംഭരണ സംസ് കരണശേഷി 30,000 ലിറ്ററില്‍നിന്ന് 75,000 ലിറ്ററായി വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് എറണാകുളം മേഖലാ യൂണിയന്റെ പ്രതിദിന സംഭരണശേഷിയില്‍ 6.25 ലക്ഷം ലിറ്ററായി ഉയരുന്നതെന്ന് മേഖലാ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എറണാകുളം ഡയറിയുടേത് 3.5 ലക്ഷം ലിറ്ററും തൃശൂര്‍, ഇടുക്കി ഡയറികളുടേത് ഒരുലക്ഷം ലിറ്റര്‍ വീതവുമാണ് നിലവിലെ പ്രതിദിന സംഭരണശേഷി. വടവാതൂരിലെ നവീകരിച്ച കോട്ടയം ഡയറിയുടെ ഉദ് ഘാടനം ശനിയാഴ്ച ഉച്ചയ് ക്ക് രണ്ടുമണിക്ക് മന്ത്രി കെ രാജു നിര്‍വഹിക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതിയ മില്‍ക്ക് പാസ് ചറൈസേഷന്‍ പ്ലാന്റും മില്‍ക്ക് പാര്‍ലറും ഉദ് ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ് ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. അഡ്വ.ജോസ് കെ മാണി എംപി, എംഎല്‍എമാരായ കെ സി ജോസഫ്, സുരേഷ് കുറുപ്പ്, മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് പങ്കെടുക്കും.

Kottayam, Kerala, News, Milk, Milma, Ernakulam,  Daily milk procurement for Milma Ernakulam sector rises to 6.25 lakh liters.

കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍വഴി ലഭിച്ച എട്ടുകോടിയും എറണാകുളം മേഖലാ യൂണിയന്റെ സ്വന്തം ഫണ്ടില്‍നിന്നുള്ള നാലുകോടിയും ഉള്‍പ്പെടെ 12 കോടി രൂപ ചെലവഴിച്ചാണ് കോട്ടയം ഡയറിയുടെ വികസനപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. പുതിയ പാസ് ചറൈസേഷന്‍ പ്ലാന്റ്, ബയോമാസ് ബോയിലര്‍, പാക്കിങ് മെഷീനുകള്‍, ഹോമോജനൈസര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 1985 ല്‍ പ്രവര്‍ത്തനമാരംഭിച്ച മില്‍മ എറണാകുളം മേഖലാ യൂണിയന്റെ ചരിത്രത്തിലാദ്യമായി 2015-16 വര്‍ഷം 2.32 കോടി രൂപ സഞ്ചിതലാഭമുണ്ടാക്കാനും അംഗങ്ങളായ ക്ഷീരസംഘങ്ങള്‍ക്ക് ഡിവിഡന്റും ബോണസും നല്‍കാനും കഴിഞ്ഞതായി മേഖലാ ചെയര്‍മാന്‍ അറിയിച്ചു.

മില്‍മ എറണാകുളം യൂണിയന്‍ ഈ സാമ്പത്തികവര്‍ഷം 681 കോടി വരവും 675 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പാസാക്കിയിരുന്നത്. ഇതുപ്രകാരം കര്‍ഷകര്‍ക്ക് പശുക്കളെ ഇന്‍ഷ്വര്‍ ചെയ്യുന്നതിന് സബ് സിഡി, കറവ മാടുകളെ വാങ്ങുന്നതിന് പരമാവധി 8,000 രൂപ വരെ പലിശസബ് സിഡി, സബ് സിഡി നിരക്കില്‍ റബര്‍മാറ്റ്, വൈക്കോല്‍, പാല്‍ കാനുകള്‍ തുടങ്ങിയ സഹായ പദ്ധതികള്‍ നടപ്പാക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. നിയുക്ത മാനേജിങ് ഡയറക്ടര്‍ ഡോ.മുരളീധര്‍ദാസ്, ബോര്‍ഡ് അംഗങ്ങളായ കെ കെ ജേക്കബ്, ജോമോന്‍ ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kottayam, Kerala, News, Milk, Milma, Ernakulam,  Daily milk procurement for Milma Ernakulam sector rises to 6.25 lakh liters.