കാസര്‍കോട്: (www.kasargodvartha.com 05.05.2017) ദുബൈയിലേക്ക് പോകാന്‍ മംഗളൂരു വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി 10,80,364 രൂപയുടെ വിദേശ കറന്‍സിയുമായി പിടിയില്‍. തളങ്കര നുസറത്ത് റോഡിലെ അഷ്‌റഫ് മൊയ്തീന്‍(35) നെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയ അഷ്‌റഫിന്റെ ബാഗിന്റെ അടിഭാഗത്ത് കറന്‍സി നിരത്തിവെച്ചിരിക്കുകയായിരുന്നു. 4,100 ഡോളര്‍, 1,600 കുവൈത്ത് ദിനാര്‍, 1,00,000 സൗദി റിയാല്‍, 6000 യു എ ഇ ദിര്‍ഹം എന്നിവയുള്‍പ്പെടുന്ന കറന്‍സിയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
ഒരാഴ്ചയ്ക്കുള്ളില്‍ വിദേശകറന്‍സി കടത്തിയതിന് പിടിയിലാകുന്ന നാലാമത്തെ വ്യക്തിയാണ് അഷ്‌റഫ് എന്നും മറ്റു മൂന്നുപേരില്‍ നിന്നുമായി പത്തുലക്ഷത്തോളം രൂപയുടെ കറന്‍സി പിടിച്ചെടുത്തതായും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ഗോവ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന വിദേശികളില്‍ നിന്നും മറ്റുമാണ് ഇവര്‍ ഇത്തരം കറന്‍സി സംഘടിപ്പിക്കുന്നതെന്ന് കസ്റ്റംസ് സംശയം പ്രകടിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mangalore, Dubai, Airport, Report, Thalangara, Dubai, Spice jet, Dollar, Customs, Foreigners, Currency, Goa.