Join Whatsapp Group. Join now!
Aster MIMS 10/10/2023

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിരോധമുയര്‍ത്താന്‍ ആഹ്വാനം ചെയ്ത് സിപിഎമ്മിന്റെ തീരദേശ വാഹനജാഥ

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിരോധമുയര്‍ത്താന്‍ ആഹ്വാനം ചെയ്ത് സിപിഎം ജില്ലാകമ്മിറ്റിയുടെ തീരദേശ വാഹനജാഥയക്ക് സ്വീകരണം നല്‍കി. ചൊവ്വാഴ്ച Uduma, Kasaragod, Kerala, News, CPM, March, Protest, Vehicle, Programme, Conducted, Central Government.
ഉദുമ: (www.kasargodvartha.com 23.05.2017) കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിരോധമുയര്‍ത്താന്‍ ആഹ്വാനം ചെയ്ത് സിപിഎം ജില്ലാകമ്മിറ്റിയുടെ തീരദേശ വാഹനജാഥയക്ക് സ്വീകരണം നല്‍കി. ചൊവ്വാഴ്ച ചട്ടഞ്ചാല്‍, കോളിയടുക്കം, കളനാട്, മാങ്ങാട്, ഉദുമ, പാലക്കുന്ന്, പൂച്ചക്കാട്, പെരിയ, പെരിയാട്ടടുക്കം, അമ്പങ്ങാട്, പാക്കം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. സ്വീകരണ കേന്ദ്രങ്ങളില്‍ ലീഡര്‍ എം വി ബാലകൃഷ്ണന്‍, മാനേജര്‍ കെ വി കുഞ്ഞിരാമന്‍, ടി വി ഗോവിന്ദന്‍, വി കെ രാജന്‍, കെ മണികണ്ഠന്‍, പി ബേബി, സി എ സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

പൊതുവിതരണം ശക്തിപ്പെടുത്തുക, വിലക്കയറ്റം നിയന്ത്രിക്കുക, കാര്‍ഷികോല്‍പന്നങ്ങളുടെ ന്യായവില ഉറപ്പാക്കുക, തൊഴിലുറപ്പ് പദ്ധതിയുടെ വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ് ജാഥ സംഘടിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ 9.30- രാമഗിരി, 10.15- കൊളവയല്‍, 11- വെള്ളിക്കോത്ത്,11.45- പുല്ലൂര്‍, 12.30- ചെമ്മട്ടംവയല്‍, 2.30- പൂത്തക്കാല്‍, 3.15- അലാമിപ്പള്ളി, 4- പടന്നക്കാട്, 4.45- പ്രിയദര്‍ശിനി കോളനി, 5.30- പള്ളിക്കര എന്നിവിടങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും.

Uduma, Kasaragod, Kerala, News, CPM, March, Protest, Vehicle, Programme, Conducted, Central Government.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uduma, Kasaragod, Kerala, News, CPM, March, Protest, Vehicle, Programme, Conducted, Central Government.