കാഞ്ഞങ്ങാട്: (www.kasargodvartha.com 11/05/2017) ഫുട്‌ബോള്‍ മത്സരത്തിന്റെ തുടര്‍ച്ചയായി സിപിഎം-മുസ്ലിംലീഗ് സംഘര്‍ഷം. അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ്ബിനുനേരെയും ആക്രമണം നടന്നു.
ബുധനാഴ്ച രാത്രി 8.30 മണിയോടെ ഞാണിക്കടവിലാണ് സംഭവം. ഞാണിക്കടവിനടുത്ത ഒഴിഞ്ഞവളപ്പിലാണ് ഫുട്‌ബോള്‍ മത്സരം നടന്നത്. സിപിഎമ്മിന്റെ റെഡ്സ്റ്റാര്‍ ക്ലബ്ബും ലീഗിന്റെ ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബും തമ്മിലായിരുന്നു മത്സരം.
മത്സരത്തില്‍ റണ്ണേഴ്‌സ് അപ്പായി മടങ്ങുകയായിരുന്ന ഞാണിക്കടവ് ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തകരും റെഡ് സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയുമായിരുന്നു. തുടര്‍ന്ന് റെഡ്സ്റ്റാര്‍ ക്ലബ്ബിന് നേരെ കല്ലേറുണ്ടായി. ഇതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു.
വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തുകയും ലാത്തിവീശുകയും ചെയ്തു. സംവവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഞാണിക്കടവില്‍ പോലീസ് ജാഗ്രത പാലിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Football, CPM, Club, Attack, Injured, Police, Case, Alert, Stone pelting, CPM-League clash during football match.