Join Whatsapp Group. Join now!
Aster MIMS 10/10/2023

കരയിടിച്ചില്‍ തടയാനുള്ള ഭിത്തിനിര്‍മാണം പാതിവഴിയിലാക്കി കരാറുകാരന്‍ മുങ്ങി

കരയിടിച്ചില്‍ തടയാന്‍ ആരംഭിച്ച ഭിത്തി നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തി Kasaragod, Pullur, Fund, Complaint, Contractor, Went on hiding, Block panchayath, Ward member.
പുല്ലൂര്‍: (www.kasargodvartha.com 23.05.2017) കരയിടിച്ചില്‍ തടയാന്‍ ആരംഭിച്ച ഭിത്തി നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തി കരാറുകാരന്‍ മുങ്ങി. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ഗുണഭോക്തൃ വിഹിതവും ഉപയോഗിച്ചുള്ള ഫണ്ട് കൊണ്ട് നിര്‍മ്മാണം ആരംഭിച്ച പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍പെട്ട വിഷ്ണുമംഗലം പറമ്പിലെ പാലത്തിന് സമീപത്ത് ആരംഭിച്ച ഭിത്തി നിര്‍മ്മാണമാണ് നിര്‍ത്തിവെച്ചത്.

നൂറ്റി അമ്പത് മീറ്റര്‍ വീതിയില്‍ കല്ലുകൊണ്ട് നിര്‍മ്മാണം തുടങ്ങിയിരുന്നു. വാര്‍ഡിലെ കാര്‍ത്ത്യായനി, മാധവി, ചീരു, ബാലന്‍ ഇവരുടെ പറമ്പിന്റെ അതിര്‍ത്തിയിലെ തോടിനാണ് ഭിത്തി കെട്ടാന്‍ തുടങ്ങിയത്. ആറ് ലക്ഷം രൂപയാണ് ഇതിനുവേണ്ടി അധികൃതര്‍ അനുവദിച്ചത്.

Kasaragod, Pullur, Fund, Complaint, Contractor, Went on hiding, Block panchayath, Ward member, Contractor went on hiding after leaving construction work on halfway.


ഉപഭോക്തൃ വിഹിതമായി നാലുപേരും അമ്പതിനായിരം രൂപയും നല്‍കിയിരുന്നു. കാര്‍ത്ത്യായനിയുടെ പറമ്പിനോട് ചേര്‍ന്ന് ഭിത്തി കെട്ടി ഉയര്‍ത്താതെ പണി നിര്‍ത്തി പോകുകയായിരുന്നു. കാലവര്‍ഷത്തിന് മുമ്പ് ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ശക്തമായ വെള്ളച്ചാട്ടത്തില്‍ ഭിത്തി തകര്‍ന്ന് നഷ്ടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.

സംഭവവുമായി ബന്ധപ്പെട്ട് പരാതിയുമായി ബന്ധപ്പെട്ട് കാര്‍ത്ത്യായനി അധികൃതരെ സമീപിച്ചുവെങ്കിലും ഫണ്ട് വിഹിതം തീര്‍ന്നതിനാലാണ് നിര്‍മ്മാണം നിര്‍ത്തിവെക്കേണ്ടി വന്നതെന്നാണ് മറുപടി കിട്ടിയത്. അതേ സമയം എത്രയും പെട്ടെന്ന് തന്നെ നിര്‍മ്മാണം ആരംഭിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Pullur, Fund, Complaint, Contractor, Went on hiding, Block panchayath, Ward member, Contractor went on hiding after leaving construction work on halfway.