Join Whatsapp Group. Join now!
Aster MIMS 10/10/2023

കന്നഡ പോരാട്ട സമിതിയുടെ ഉപരോധത്തില്‍ കലക്ടറേറ്റ് സ്തംഭിച്ചു

കന്നഡ പോരാട്ട സമിതിയുടെ ഉപരോധത്തില്‍ കലക്ടറേറ്റ് സ്തംഭിച്ചു. ജൂണ്‍ ഒന്നുമുതല്‍ കന്നഡ ഭാഷാ ന്യൂനപക്ഷ സ്‌കൂളുകളില്‍ മലയാളഭാഷ നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ചായിരുKerala, kasaragod, Vidya Nagar, Collectorate, Strike, news, Protest, Employees, Kannada, Language.
കാസര്‍കോട്: (www.kasargodvartha.com 23/05/2017) കന്നഡ പോരാട്ട സമിതിയുടെ ഉപരോധത്തില്‍ കലക്ടറേറ്റ് സ്തംഭിച്ചു. ജൂണ്‍ ഒന്നുമുതല്‍ കന്നഡ ഭാഷാ ന്യൂനപക്ഷ സ്‌കൂളുകളില്‍ മലയാളഭാഷ നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കലക്‌ട്രേറ്റ്ിന്റെ എല്ലാ കവാടങ്ങളും ഉപരോധാക്കാര്‍ തടഞ്ഞു.

ഇതുകാരണം ജീവനക്കാര്‍ക്ക് അകത്ത് കടക്കാന്‍ കഴിഞ്ഞില്ല. സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളും ഉപരോധത്തില്‍ സ്തംഭിച്ചു. രാവിലെ ഏഴുമണിയോടെ തന്നെ സമരക്കാര്‍ കലക്ടറേറ്റില്‍ എത്തിയിരുന്നു. സമരം കൊണ്ടേവൂര്‍ യോഗാനന്ദ സരസ്വതി, മൗലാനാ അബ്ദുൽ അസീസ്, ഫാദര്‍ വിന്‍സന്റ് ഡിസൂസ എന്നിവര്‍ ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തു.

Kerala, kasaragod, Vidya Nagar, Collectorate, Strike, news, Protest, Employees, Kannada, Language.

മുരളീധര ബള്ളക്കൂറായ ആധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, രവീശ തന്ത്രി കുണ്ടാര്‍, സുബ്ബയ്യറൈ, പി വി കക്കില്ലായ, അഡൂര്‍ ഉമേശ്‌ നായിക്ക്, ബദിയഡുക്ക പഞ്ചായത്ത് പ്രസിഡണ്ട്് കൃഷ്ണഭട്ട്, വി ബാലകൃഷ്ണ ഷെട്ടി എന്നിവര്‍ സംസാരിച്ചു.

Kerala, kasaragod, Vidya Nagar, Collectorate, Strike, news, Protest, Employees, Kannada, Language.

Kerala, kasaragod, Vidya Nagar, Collectorate, Strike, news, Protest, Employees, Kannada, Language.

Kerala, kasaragod, Vidya Nagar, Collectorate, Strike, news, Protest, Employees, Kannada, Language.

കീവേഡ്സ്: Kerala, kasaragod, Vidya Nagar, Collectorate, Strike, news, Protest, Employees, Kannada, Language.