Join Whatsapp Group. Join now!
Aster MIMS 10/10/2023

ബീഫ് കഴിച്ചതിന്റെ പേരില്‍ മലയാളി വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടത് അപലപനീയം; സംഭവത്തില്‍ അടിയന്തിര നടപടി കൈകൊള്ളാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും: പിണറായി

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിനു മലയാളി വിദ്യാര്‍ഥിയെ ആക്രമിക്കപ്പെട്ടത് അപലപനീയമാണെന്നും അടിയന്തിര നടപടി കൈകൊള്ളാന്‍ തമിഴ്‌നാട് മുKerala, Thiruvananthapuram, Pinarayi-Vijayan, Minister, Chennai, Top-Headlines, Assault, Attack, Police, complaint, BJP, RSS, Student, Education, CM on Malayali student assaulted in Madrass IIT
തിരുവനന്തപുരം: (www.kasargodvartha.com 31.05.2017) മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിനു മലയാളി വിദ്യാര്‍ഥിയെ ആക്രമിക്കപ്പെട്ടത് അപലപനീയമാണെന്നും അടിയന്തിര നടപടി കൈകൊള്ളാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബീഫ് കഴിച്ചു എന്നതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരന്റെ കണ്ണു തല്ലിപ്പൊളിക്കുന്ന നിലയിലേക്കു കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതു നിര്‍ഭാഗ്യകരമാണ്.

ഏതുഭക്ഷണം കഴിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു തന്നിട്ടുണ്ട്. അതിനെ അസഹിഷ്ണുതയോടെ കാണുന്നത് ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala, Thiruvananthapuram, Pinarayi-Vijayan, Minister, Chennai, Top-Headlines, Assault, Attack, Police, complaint, BJP, RSS, Student, Education, CM on Malayali student assaulted in Madrass IIT.

മലപ്പുറം സ്വദേശിയും എയ്‌റോസ്‌പേസ് പിഎച്ച്ഡി വിദ്യാര്‍ഥിയുമായ ആര്‍ സൂരജിനെയാണ് കഴിഞ്ഞ ദിവസം നടന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തു എന്നതിന്റെ പേരില്‍ ആക്രമിച്ചത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സൂരജിനെ നുങ്കമ്പാങ്കം ശങ്കര നേത്രാലയത്തില്‍ പ്രവേശിപ്പിച്ചു.

ഓഷ്യന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ പിജി വിദ്യാര്‍ത്ഥിയും ഉത്തരേന്ത്യക്കാരനുമായ മനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സൂരജിനെ മര്‍ദ്ദിച്ചത്. ക്യാംപസിലെ ബീഫ് തീറ്റക്കാരായ എല്ലാവരെയും കൊല്ലുമെന്നു സംഘം ഭീഷണിപ്പെടുത്തിയതായി സൂരജിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ ക്യാംപസ് അധികൃതര്‍ക്കും കോട്ടൂര്‍പുരം പോലീസ് സ്‌റ്റേഷനിലും വിദ്യാര്‍ഥികള്‍ പരാതി നല്‍കി.

അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ സജീവപ്രവര്‍ത്തകനാണ് സൂരജ്. കന്നുകാലി കശാപ്പിനും വില്‍പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തിനെതിരെ കഴിഞ്ഞദിവസം ഐഐടി ക്യാംപസില്‍ സൂരജടക്കമുള്ള വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചിരുന്നു. അമ്പതോളം വിദ്യാര്‍ത്ഥികളാണു സമരത്തില്‍ പങ്കെടുത്തത്. ഇതില്‍ പ്രകോപിതരായ സംഘം സൂരജിനെ ആക്രമിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, Pinarayi-Vijayan, Minister, Chennai, Top-Headlines, Assault, Attack, Police, complaint, BJP, RSS, Student, Education, CM on Malayali student assaulted in Madrass IIT.