Join Whatsapp Group. Join now!
Aster MIMS 10/10/2023

കുടിവെള്ളം പ്രമേയമാക്കി 'കിണര്‍' വരുന്നു, ചിത്രത്തിന്റെ പൂജ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കുടിവെള്ളം പ്രമേയമാക്കി മലയാളത്തില്‍ സിനിമ വരുന്നു. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് പി കെ, ആന്‍ സജീവ് എന്നിവര്‍ നിര്‍മിച്ച് എം എ നിഷാദ് കഥയും Thiruvananthapuram, Kerala, Entertainment, Film, Inauguration, Pinarayi-Vijayan, Top-Headlines,
തിരുവനന്തപുരം: (www.kasargodvartha.com 12/05/2017) കുടിവെള്ളം പ്രമേയമാക്കി മലയാളത്തില്‍ സിനിമ വരുന്നു. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് പി കെ, ആന്‍ സജീവ് എന്നിവര്‍ നിര്‍മിച്ച് എം എ നിഷാദ് കഥയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ മലയാള ചിത്രമാണിത്. ചിത്രത്തിന്റെ പൂജാ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

'കിണര്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, മാത്യൂ ടി തോമസ്, വി എസ് സുനില്‍ കുമാര്‍, കെ രാജു, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും എം എല്‍ എമാരായ എം കെ മുനീര്‍, കെ രാജന്‍, കെ കെ രാമചന്ദ്രന്‍ നായര്‍, മുന്‍ മന്ത്രി പന്തളം സുധാകരന്‍ എന്നിവരും സാക്ഷ്യം വഹിച്ചു. കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, പ്രമുഖ അഭിനേത്രിയും ചിത്രത്തിലെ നായികയുമായ ജയപ്രദ, സംവിധായകന്‍ ഷാജി എന്‍ കരുണ്‍, സംവിധായകന്‍ ബ്ലസ്സി, സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


മലയാളത്തിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായ പ്രണയത്തിന്റെ നിര്‍മാതാക്കളായ അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാനറായ ഫ്രാഗ്രന്റ് നെച്ചര്‍ തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ഓര്‍ഗാനിക് ഫാമിംഗ് എന്ന ആശയത്തില്‍ ഊന്നി ധാരാളം പ്രവര്‍ത്തനങ്ങളും പ്രചരണങ്ങളും നടത്താറുള്ളത് സാമൂഹിക കടമ എന്ന നിലയിലാണെന്ന് സജീവ് പി കെ പറഞ്ഞു. ജലം അമൂല്യമാകുന്ന ഈ കാലഘട്ടത്തില്‍ ജലസംരക്ഷണത്തിലും തങ്ങളുടെ പ്രതിബദ്ധത ഉറപ്പിക്കുകയാണ് പുതിയ ചിത്രത്തിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങളാണ് ഇതുവരെ താന്‍ കൈകാര്യം ചെയ്തിട്ടുള്ളതെന്ന് എം എ നിഷാദ് പറഞ്ഞു. നാം പാഴാക്കുന്ന ഓരോതുള്ളി വെള്ളവും മറ്റൊരാളുടെ അവകാശമാണെന്ന ബോധ്യത്തിലാണ് കിണര്‍ എന്ന ചിത്രത്തിന് തയ്യാറെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച്ച വൈകിട്ട് മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് പൂജ ചടങ്ങ് നടന്നത്. പുനലൂരിലും പരിസര പ്രദേശങ്ങളിലുമാണ് ആദ്യഘട്ട ചിത്രീകരണം. കുറ്റാലം, തിരുവനന്തപുരം എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകള്‍.

ജയപ്രദ, പശുപതി, സുഹാസിനി, ജോയി മാത്യു, രഞ്ജി പണിക്കര്‍, അര്‍ച്ചന എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന സിനിമയില്‍ മധുപാല്‍, ഷൈന്‍ ടോം ചാക്കോ, മിഥുന്‍ രമേശ്, ഭഗത്ത് മാനുവല്‍, ഇന്ദ്രന്‍സ്, സുനില്‍ സുഗദ, പി ബാലചന്ദ്രന്‍, ശ്രുതി മേനോന്‍, സുധീര്‍ കരമന, അനില്‍ നെടുമങ്ങാട്, സോഹന്‍ സീനുലാല്‍, ബാലാജി തുടങ്ങിയവര്‍ അഭിനിയിക്കും. ഡോ. അന്‍വര്‍ അബ്ദുല്ല, ഡോ അജു നാരായണന്‍ എന്നിവരുടേതാണ് തിരക്കഥ. എം ജയചന്ദ്രന്‍, കല്ലറ ഗോപന്‍ എന്നിവര്‍ സംഗീതസംവിധാനവും ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രഭാ വര്‍മ, ഹരി നായായണന്‍, ഷീല പോള്‍ രാമെച്ച എന്നിവരുടേതാണ് ഗാനങ്ങള്‍.

നൗഷാദ് ഷരീഫ് ഛായാഗ്രാഹണവും സാജന്‍ എഡിറ്റിംഗും രാജകൃഷ്ണന്‍ ഓഡിയോഗ്രാഫിയും ജ്യോതിഷ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ബിനു മുരളി പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ചിത്രത്തിന്റെ പി ആര്‍ ഒ എ ആര്‍ ദിനേശാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Entertainment, Film, Inauguration, Pinarayi-Vijayan, Top-Headlines, News, CM inaugurates pooja on 'Kinar' - a film on drinking water.