Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒന്നാം വാര്‍ഷികത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യാനെത്തിയ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും യുവജന സംഘടനകള്‍ തമ്മില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഏറ്റുമുട്ടി

സെക്രട്ടറിയേറ്റിന് മുന്നില്‍ യുവമോര്‍ച്ച - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംസ്ഥാനKerala, Thiruvananthapuram, news, Strike, Clash, Politics, Political party, LDF, BJP, UDF, youth-congress, Yuvamorcha, clash between Yuvamorcha and Youth congress workers in front of Secretariat
തിരുവനന്തപുരം: (www.kasargodvartha.com 25.05.2017) സെക്രട്ടറിയേറ്റിന് മുന്നില്‍ യുവമോര്‍ച്ച - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇടതുസര്‍ക്കാരിനെതിരെ സമരം നടത്താനെത്തിയവര്‍ തമ്മില്‍ വ്യാഴാഴ്ച രാവിലെയോടെയാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്.

സെക്രട്ടേറിയേറ്റിലെ സമര ഗേറ്റ് കേന്ദ്രീകരിച്ച് സമരം നടത്താനെത്തിയ ഇരു സംഘടനകളും ബുധനാഴ്ച രാത്രിയോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും കൂക്കിവിളിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം തടയാന്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.
Kerala, Thiruvananthapuram, news, Strike, Clash, Politics, Political party, LDF, BJP, UDF, youth-congress, Yuvamorcha, clash between Yuvamorcha and Youth congress workers in front of Secretariat


പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം കുപ്പിയും വടികളും വലിച്ചറിയുകയും കല്ലേറും നടന്നു. നേതാക്കള്‍ ഇടപെട്ട് ഇരുപ്രവര്‍ത്തകരെയും സമാധാനിപ്പിച്ചിരുന്നുവെങ്കിലും ഇരുവരും വീണ്ടും സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു. പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് കനത്ത ജാഗ്രതയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, news, Strike, Clash, Politics, Political party, LDF, BJP, UDF, youth-congress, Yuvamorcha, clash between Yuvamorcha and Youth congress workers in front of Secretariat.